എ.കെ. ശശീന്ദ്രൻെറ ഫോൺ േചാർത്തൽഛ : ഒമ്പതു പേർക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: മുന്‍മന്ത്രി എ.കെ. ശശീന്ദ്രെൻറ രാജിയിൽ കലാശിച്ച വിവാദ ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് ‘മംഗളം’ ഗ്രൂപ് സി.ഇ.ഒ ആർ. അജിത്കുമാര്‍ ഉൾപ്പെടെ ഒമ്പതുപേർക്കെതിരെ കേസ്. ഫോൺ വിവാദം അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. െഎ.പി.സി 120 (ബി), 167വകുപ്പുകളും െഎ.ടി ആക്ടിലെ 67ാം വകുപ്പും പ്രകാരമാണ് കേസ്.
നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മുജീബ് റഹ്മാൻ, അഡ്വ. ശ്രീജ തുളസി എന്നിവരാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകിയത്. മുജീബ് റഹ്മാെൻറ പരാതി പ്രകാരം സി.ഇ.ഒക്ക് പുറമെ ‘മംഗളം ടെലിവിഷൻ’ ചെയർമാൻ സാജൻ വർഗീസ്, ന്യൂസ് കോഓഡിനേറ്റിങ് എഡിറ്റർമാരായ എം.പി. സന്തോഷ്, ഋഷി കെ. മനോജ്, അന്വേഷണസംഘ തലവൻ കെ. ജയചന്ദ്രൻ (എസ്. നാരായണൻ), ന്യൂസ് എഡിറ്റർമാരായ ലക്ഷ്മി മോഹൻ, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ്, മന്ത്രിയുമായി സംസാരിച്ചതെന്ന് കരുതപ്പെടുന്ന സ്ത്രീ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
അഡ്വ. ശ്രീജ തുളസിയുടെ പരാതിയിൽ സാജൻ വർഗീസ്, ഫിറോസ് സാലി മുഹമ്മദ് എന്നിവരൊഴികെയുള്ളവരാണ് പ്രതികൾ. വ്യാഴാഴ്ച രാത്രിയോടെയാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിെൻറ മേൽനോട്ടത്തിലുള്ള സംഘത്തിൽ കോട്ടയം, പാലക്കാട് എസ്.പിമാരും ഹൈടെക് സെല്‍ ഡിവൈ.എസ്.പി ബിജുമോനും ഉൾപ്പെട്ടിട്ടുണ്ട്. നേരത്തേ, ഇൗ വിഷയത്തിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പരാതിയുമായെത്തിയ വീട്ടമ്മയുമായി എ.കെ. ശശീന്ദ്രന്‍ ലൈംഗികച്ചുവയുള്ള സംസാരം നടത്തിയെന്നാരോപിച്ചായിരുന്നു മാര്‍ച്ച് 26ന് മംഗളം ചാനൽ വിവാദ ഫോൺ സംഭാഷണം പുറത്തുവിട്ടത്. തുടര്‍ന്ന് അന്നുതന്നെ അദ്ദേഹം രാജിവെച്ചു.
ചാനൽ പുറത്തുവിട്ട സംഭാഷണത്തിെൻറ ആധികാരികതയിൽ സംശയങ്ങളുയരുകയും അതിെൻറ ധാർമികത ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ഇതോടെ, തങ്ങൾക്ക് പറ്റിയ തെറ്റിൽ നിർവ്യാജം മാപ്പപേക്ഷിച്ച് ചാനല്‍ സി.ഇ.ഒ അജിത്കുമാര്‍ രംഗത്തെത്തി. അതേസമയം, അധാർമിക മാധ്യമപ്രവർത്തനം പത്രസമൂഹത്തിനും വനിതകൾക്കും നാണക്കേടായതിൽ പ്രതിഷേധിച്ച് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർ മംഗളം ഓഫിസിലേക്ക് വെള്ളിയാഴ്ച പ്രതിഷേധ മാർച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.