കേന്ദ്രസർക്കാറിനെ വിമർശിച്ച് രണ്ടാം പിണറായി സർക്കാറിെൻറ ആദ്യ ബജറ്റ്
text_fieldsതിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിെൻറ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാറിനും ബി.ജെ.പിക്കും വിമർശനം. വാക്സിൻ നയത്തിലും നികുതി വിഹിതം നൽകുന്നതുമായും ബന്ധപ്പെട്ടാണ് ബജറ്റിൽ ധനമന്ത്രി വിമർശനം ഉന്നയിച്ചത്. കേന്ദ്രസർക്കാറിെൻറ വാക്സിൻ നയം കോർപ്പറേറ്റ് കൊള്ളക്ക് കാരണമായെന്ന് ധനമന്ത്രി പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയത്തും നികുതിവിഹിതം നൽകാതെ കേന്ദ്രം ബുദ്ധിമുട്ടിക്കുകയാണ്. ഓരോ വർഷം കഴിയുേമ്പാഴും കേരളത്തിെൻറ നികുതി വിഹിതത്തിൽ കുറവുണ്ടാവുകയാണ്. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്രസർക്കാറിെൻറ നടപടികളെന്നാണ് ധനമന്ത്രിയുടെ വിമർശനം.
ബജറ്റ് പ്രസംഗത്തിെൻറ തുടക്കത്തിൽ തന്നെ കേന്ദ്ര അന്വേഷണ ഏജൻസികളെയും ധനമന്ത്രി അതിരൂക്ഷമായി വിമർശിച്ചു. ഒന്നാം പിണറായി സർക്കാറിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സമീപനമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വീകരിച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.