പാർട്ടി കോൺഗ്രസിൽ സിൽവർലൈൻ പരാമർശിച്ച് പിണറായി; അനുമതി ലഭ്യമാക്കാൻ ശ്രമം തുടരുന്നുവെന്നും മുഖ്യമന്ത്രി
text_fieldsകണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിൽ സിൽവർലൈൻ പദ്ധതി പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭ്യമാക്കാനുള്ള എല്ലാശ്രമവും നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി തടയാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. സിൽവർലൈനിനെതിരായ ഉയർത്തുന്ന വാദങ്ങൾ യുക്തിരഹിതമാണ്. ഭൂമിയേറ്റെടുക്കുമ്പോൾ ജനങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസിന് കണ്ണൂരിലെ നായനാർ അക്കാദമിയിൽ ഇന്ന് തുടക്കമായിരുന്നു. മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ള പതാക ഉയർത്തിയതോടെയാണ് പാർട്ടി കോൺഗ്രസിലെ നടപടികൾക്ക് തുടക്കമായത്. പിന്നീട് നടന്ന പ്രതിനിധി സമ്മേളനത്തിന് പാർട്ടി പി.ബി അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ സ്വാഗതം പറഞ്ഞു. സീതാറാം യെച്ചൂരിയാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തിന് ശേഷം പാർട്ട് കോൺഗ്രസിൽ പ്രവർത്തന റിപ്പോർട്ട് സീതാറാം യെച്ചൂരിയും സംഘടന റിപ്പോർട്ട് പ്രകാശ് കാരാട്ടും അവതരിപ്പിക്കും. പിന്നീട് പൊതുചർച്ചയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.