പാർട്ടിയുടെയും മുന്നണിയുടെയും കടിഞ്ഞാൺ വിടാതെ പിണറായി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയായിട്ടും പാർട്ടിയുടെയും മുന്നണിയുടെയും കടിഞ്ഞാൺ ൈകവിടാതെ പിണറായി വിജയൻ. ഒൗദ്യോഗിക പരിപാടികൾ മാറ്റിെവച്ച് ഇപ്പോൾ നടന്നുവരുന്ന ജില്ല സമ്മേളനങ്ങളിൽ പൂർണമായും െചലവഴിക്കുന്നതിലൂടെ പാർട്ടി കഴിഞ്ഞേ തനിക്ക് മറ്റെന്തുമുള്ളൂ എന്നാണ് അദ്ദേഹം തെളിയിക്കുന്നത്. പാർട്ടിക്കുള്ളിൽ സ്വാധീനം അരക്കിട്ടുറപ്പിക്കുകയാണ് അദ്ദേഹത്തിെൻറ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മന്ത്രിസഭായോഗങ്ങൾ ഉൾപ്പെടെ സർക്കാർ പരിപാടികൾ മാറ്റിെവച്ചാണ് അദ്ദേഹം പാർട്ടി സമ്മേളനങ്ങളിൽ പെങ്കടുക്കുന്നത്. പുതിയ വിവാദത്തിന് വഴിതെളിച്ച് തൃശൂരിലെ സംസ്ഥാന സ്കൂൾ യുവജനോത്സവ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി എത്താതിരുന്നതും പാർട്ടി സമ്മേളനത്തിെൻറ പേരിലാണ്.
സി.പി.എമ്മിനുള്ളിൽ വിഭാഗീയത അനുവദിക്കുകയില്ലെന്ന സന്ദേശം കൂടി നൽകിക്കൊണ്ടാണ് പിണറായി വിജയൻ സമ്മേളനങ്ങളിൽ സജീവമാകുന്നത്. കേന്ദ്ര നേതാക്കൾ പെങ്കടുത്ത സി.പി.എം സെക്രേട്ടറിയറ്റ് യോഗമാണ് ജില്ല സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യാൻ പോളിറ്റ് ബ്യൂറോ അംഗങ്ങൾ കൂടിയായ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ചുമതലപ്പെടുത്തിയത്. മുൻ കാലങ്ങളിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യുമായിരുന്നു. മുൻകാലങ്ങളിൽ എൽ.ഡി.എഫ് ഭരിക്കുേമ്പാൾ മുഖ്യമന്ത്രിമാരെയും സർക്കാറിനെയും നിയന്ത്രിച്ചിരുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിമാരായിരുന്നു. എന്നാൽ, അതെല്ലാം പഴങ്കഥയാണെന്ന് തെളിയിക്കുകയാണ് പിണറായി ഇപ്പോൾ.
ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ വി.എസ്. അച്യുതാനന്ദനും, വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായിയും സെക്രട്ടറിയെന്നനിലയിൽ അവരെയും സർക്കാറുകളെയും നിയന്ത്രിച്ചിരുന്നു. എന്നാൽ, കോടിയേരി ബാലകൃഷ്ണൻ പിണറായിക്കും സർക്കാറിനും മേൽ കാര്യമായ ഇടപെടൽ നടത്തുന്നില്ല. അല്ലെങ്കിൽ അദ്ദേഹത്തിന് അതിനുള്ള അവസരം പിണറായി നൽകുന്നില്ലെന്നു വേണം വിലയിരുത്താൻ. മുമ്പ് പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന വിഭാഗീയത ഏറക്കുറെ ഇല്ലാതാക്കുന്നതിൽ പിണറായി വിജയൻ വിജയിച്ചിരിക്കുന്നു. ഒറ്റപ്പെട്ട് ഉയർന്നേക്കാവുന്ന എതിർശബ്ദങ്ങളെ തടയുക എന്നതും പിണറായിയുടെ സമ്മേളനത്തിലെ സാന്നിധ്യംകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. പാർട്ടിക്കുള്ളിലെന്ന പോലെ മുന്നണിയിലും പിണറായി വിജയെൻറ ആധിപത്യംതന്നെയാണ്.
മുന്നണി യോഗങ്ങളിൽ പിണറായി വിജയൻ മുന്നോട്ടുെവക്കുന്ന കാര്യങ്ങൾ അംഗീകരിക്കുന്ന ചുമതല മാത്രമാണ് ഘടകകക്ഷി നേതാക്കൾക്കുള്ളതും. ഫലത്തിൽ പാർട്ടിയിലും മുന്നണിയിലും പിണറായി വിജയൻ കൂടുതൽ കരുത്താർജിക്കുെന്നന്ന് വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.