സംഘ്പരിവാറിന്‍െറ തട്ടകത്തില്‍ സി.പി.എമ്മിന്‍െറ മതേതരവിജയം
text_fieldsകാസര്‍കോട്: സംഘ്പരിവാറിന്‍െറ ദക്ഷിണേന്ത്യന്‍ തട്ടകമായ മംഗളൂരുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേടിയത് കേരളം എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിന്‍െറ വിജയം. കര്‍ണാടകത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ വെല്ലുവിളി മുഖ്യമന്ത്രിയും സി.പി.എമ്മും ഏറ്റെടുത്തപ്പോള്‍ കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി കേരളത്തോടൊപ്പം ചേര്‍ന്നു. കേരളത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്‍പ്പെടുന്ന പ്രതിപക്ഷവും പക്ഷമില്ലാത്ത പാര്‍ട്ടികളും മുഖ്യമന്ത്രിക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ പൊതുസമൂഹത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം ഒറ്റപ്പെട്ടു.
ബി.ജെ.പിയിലെ നേതൃതലത്തിലെ ഒരുവിഭാഗം ഈ അപകടം മണത്തറിഞ്ഞ് തീവ്രനിലപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുമ്പോഴേക്കും ദക്ഷിണ കന്നടയില്‍ മതേതരചേരി ഐക്യപ്പെട്ടുകഴിഞ്ഞിരുന്നു. സി.പി.എമ്മിന്‍െറ നല്ല കാലത്തുപോലും നേടാന്‍ കഴിയാത്ത വിജയമാണ് മംഗളൂരുവില്‍ നേടിയത്. ഉള്ളാള്‍ മണ്ഡലം ഒറ്റക്ക് ജയിക്കാന്‍ ശക്തിയുണ്ടായിരുന്ന സി.പി.എം, ദക്ഷിണ കന്നടയില്‍ ദുര്‍ബലപ്പെട്ടുവരുകയായിരുന്നു. ബി.ജെ.പിയുടെ ഹിന്ദുത്വവാദവും മുസ്ലിം വിരോധവും സി.പി.എമ്മിനെ തളര്‍ത്തി.
2008ല്‍ മംഗളൂരു കലാപകാലത്തുപോലും പാര്‍ട്ടിക്ക് ഉണരാന്‍ കഴിഞ്ഞിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് മംഗളൂരുവില്‍ പ്രത്യേകപ്രശ്നം നിലനില്‍ക്കാതിരിക്കെ പിണറായിയെ പങ്കെടുപ്പിച്ച് മതേതരസംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ബി.ജെ.പിയിലെ കേരളത്തിലുള്ള തീവ്രനിലപാടുകാരായ നേതാക്കള്‍ ഇത് ഉപയോഗപ്പെടുത്തുകയായിരുന്നു.
ദക്ഷിണ കന്നടയിലെ ആര്‍.എസ്.എസ് നേതാക്കളെ ഉപയോഗിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പരിപാടി പൊളിയുകയും കേരളത്തില്‍ സി.പി.എമ്മിന് ഒരു മുന്നറിയിപ്പ് നല്‍കാനാകുകയും ചെയ്യും എന്നാണ് ആര്‍.എസ്.എസ് കരുതിയത്.
എന്നാല്‍, ഹര്‍ത്താല്‍ മറികടന്ന് ആര്‍.എസ്.എസ് അലോസരങ്ങളില്‍ മനംമടുത്താണ് ക്രിസ്ത്യന്‍, മുസ്ലിം മതന്യൂനപക്ഷങ്ങള്‍ പിണറായിയെ കാണാനത്തെിയത്.‘‘ഭോപാലില്‍ പോകാതിരുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്, മുഖ്യമന്ത്രിയല്ലാത്ത വിജയന്‍ പോയിരിക്കും’’ എന്നുപറഞ്ഞപ്പോള്‍ കരഘോഷത്തോടെയാണ് സദസ്സ് പ്രതികരിച്ചത്. ഈ വിജയം സി.പി.എം എങ്ങനെ ഉപയോഗപ്പെടുത്തും എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.