സർവേ ഫലങ്ങൾ ആദ്യ അഭിപ്രായങ്ങൾ മാത്രമെന്ന് പിണറായി
text_fieldsകോട്ടയം: തെരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവേഫലം കണ്ട് അലംഭാവം കാണിക്കരുതെന്നും ഇടത് പ്രവർത്തകരോടായി പിണറായി ഒാർമ്മപ്പെടുത്തി. ജനങ്ങൾ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത് അനുഭവത്തെ അടിസ്ഥാനമാക്കിയാണെന്നും പിണറായി വ്യക്തമാക്കി.
സർക്കാറിന്‍റെ ജനസമ്മതിയെ നേരിടാൻ പ്രതിപക്ഷം നുണക്കഥകൾ മെനയുകയാണെന്ന് പിണറായി ആരോപിച്ചു. മാധ്യമങ്ങൾ യു.ഡി.എഫ് ഘടകകക്ഷികളെ പോലെ പ്രവർത്തിക്കുന്നു. വസ്തുതകൾ പരിശോധിക്കാതെയാണ് പല വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു.
ആരോപണങ്ങൾ തെറ്റെന്ന് കണ്ടാൽ ജാള്യം മറക്കാനായി മുടന്തൻ ന്യായങ്ങൾ പറയുന്നു. വില കുറഞ്ഞ ചെപ്പടിവിദ്യ കൊണ്ട് ജനഹിതം അട്ടിമറിക്കാനാവില്ല. എൽ.ഡി.എഫിന് വലിയ ജനസ്വീകാര്യതയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
മൂന്നിടത്ത് എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളിയത് സംശയാസ്പദമെന്ന് പിണറായി പറഞ്ഞു. പലയിടത്തും അവിശുദ്ധ അടിയൊഴുക്കുകൾ സംഭവിക്കുന്നു. പല മണ്ഡലങ്ങളിലെയും എൻ.ഡി.എ സ്ഥാനാർഥികളെ കണ്ടാൽതന്നെ സംശയം ഉയരുക സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തിൽ യു.ഡി.എഫിനും ബി.െജ.പിക്കും ഇരട്ടത്താപ്പാണ്. തെരഞ്ഞെടുപ്പ് വിഷയമാക്കാൻ വേണ്ടി മാത്രം ശബരിമല ഉയർത്തി കൊണ്ടുവരുകയാണെന്നും വാർത്താസമ്മേളനത്തിൽ പിണറായി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.