അതൊരു മോശം കാര്യമായി കരുതുന്നില്ല -സർക്കാർ പരസ്യത്തിന്‍റെ ഭാഗമായതിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സർക്കാർ പരസ്യത്തിൽ പങ്കാളിയായതിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് ഹൈകോടതി വരെ തന്നെ അഭിനന്ദിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മാലിന്യ സംസ്കരണം, പ്രത്യേകിച്ച ഖര മാലിന്യ സംസ്കരണ എന്‍റെ വിഷയമായി കൊണ്ടുനടക്കുന്നതാണ് ഞാൻ. കേരള ഹൈകോടതി ആ കാര്യത്തിൽ എനിക്ക് പ്രശംസ തന്നിട്ടുണ്ട്. ഞാൻ അതിന്‍റെ വകുപ്പ് മന്ത്രിയായിരുന്നു. ഒരുപാട് കാര്യങ്ങൾ ചെയ്തതുമാണ്. ഇപ്പോഴും എന്‍റെ മണ്ഡലത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. ഇതുസംബന്ധിച്ച് ഹൈകോടതിയിൽ പ്രത്യേക നിർദേശം സമർപ്പിച്ചയാളാണ് ഞാൻ.
ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ സർക്കാർ പരസ്യത്തിലാണ് കുഞ്ഞാലിക്കുട്ടി പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.ബി. രാജേഷും അടക്കം പരസ്യത്തിലുണ്ട്. എന്നാൽ, പ്രതിപക്ഷ നിരയിൽനിന്ന് കുഞ്ഞാലിക്കുട്ടിയല്ലാതെ വേറെ ആരും ഉൾപ്പെട്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.