ആർ.എസ്.എസ് കൂടിക്കാഴ്ച: പരിശോധിച്ചിട്ട് പ്രതികരിക്കാം -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ആർ.എസ്.എസ് നേതാക്കളുമായി മുസ്ലിം നേതാക്കൾ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
ഏത് സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമായിട്ടില്ല. ചർച്ച നടത്തിയെന്ന് വാർത്തകളിൽ കണ്ട വിവരം മാത്രമേ തനിക്കുള്ളൂ.
ചർച്ച നടത്തിയതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് അവരാണ്. ആർ.എസ്.എസുമായി ചർച്ചക്കുള്ള സാഹചര്യം നിലവിൽ ഇല്ല. അവരുമായി പോരാടേണ്ട സമയമാണിപ്പോൾ. രാജ്യത്താകെ ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെയാണ് മതേതര കക്ഷികൾ പോരാടുന്നത്.
ഈ പോരാട്ടത്തിൽ എല്ലാവരും വേണം. ഏക സിവിൽ കോഡ് പിൻവലിക്കാനോ ചർച്ച നടത്താനോ തയാറാകാതെ ബി.ജെ.പിയെ എങ്ങനെയാണ് അംഗീകരിക്കുകയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.