ഏക സിവിൽ കോഡ്: പി.വി. അബ്ദുൽ വഹാബിന്‍റെ പരാമർശം പോസിറ്റിവ് ആയി കണ്ടാൽ മതി -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ബഹുസ്വര സംസ്കാരമുള്ള രാജ്യത്ത് ഏകീകൃത സിവിൽകോഡ് വരുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. രാജ്യത്ത് ഏറെ പ്രത്യാഘാതങ്ങൾ അതുണ്ടാക്കും. ഇതുസംബന്ധിച്ച ബിൽ പാർലമെന്‍റിലെത്തുമ്പോൾ അതിനെ എതിർക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ മതേതര പാർട്ടികളും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം.
രാജ്യസഭയിൽ ഇതുസംബന്ധിച്ച ചർച്ചക്കിടയിൽ പി.വി. അബ്ദുൽ വഹാബ് എം.പി നടത്തിയ പരാമർശം വിവാദമാക്കേണ്ടതില്ല. പ്രസംഗമധ്യേ ആരെയും കാണാത്തപ്പോഴാണ് അദ്ദേഹം അത്തരമൊരു പരാമർശം നടത്തിയത്.
തങ്ങളുടെ അംഗം അവിടെയുണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചതോടെ ആ വിഷയം അവസാനിച്ചു. എങ്കിലും ഭാവിയിൽ എല്ലാവരും ശ്രദ്ധിക്കേണ്ട വിഷയം അതിലുണ്ട്. കോൺഗ്രസ് പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കണം.
ഇപ്പോൾ വന്നത് ഒരു സ്വകാര്യ ബില്ലാണ്. വഹാബിന്‍റെ പരാമർശം ജാഗ്രത വേണമെന്ന നിലയിൽ പോസിറ്റിവ് ആയി കണ്ടാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.