എം.എൽ.എക്കെതിരെ ലൈംഗിക ആരോപണം; സർക്കാറും സി.പി.എമ്മും പ്രതിരോധത്തിൽ
text_fieldsതിരുവനന്തപുരം: സർക്കാറിനെയും സി.പി.എമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാഴ്ത്തി ഇടവേളക്കു ശേഷം ലൈംഗിക ആരോപണം. പോളിറ്റ്ബ്യൂറോയിലെ മുറിവ് പാർട്ടി കോൺഗ്രസിന് ശേഷവും തുടരുന്നുവെന്ന് തെളിയിച്ചത് കൂടിയായി െഷാർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ പരാതി. പരാതി പൊലീസിന് കൈമാറാതെ സ്വന്തം നിലക്ക് തീർപ്പ് കൽപിക്കാനൊരുങ്ങുന്ന പാർട്ടി നിലപാട് പ്രതിപക്ഷത്തിന് പുതിയ രാഷ്ട്രീയ വഴിയും തുറന്നു.
ഡി.വൈ.എഫ്.െഎ ജില്ല വനിതനേതാവാണ് പരാതിക്കാരി. പാലക്കാെട്ട സംസ്ഥാന നേതാക്കൾക്ക് പരാതി കൊടുെത്തങ്കിലും നടപടി സ്വീകരിച്ചില്ലെന്ന മാധ്യമവാർത്തയാണ് സി.പി.എമ്മിന് ആദ്യം വെല്ലുവിളിയായത്. പിന്നാലെ, പരാതി ലഭിെച്ചന്നും സംസ്ഥാന ഘടകത്തിന് അന്വേഷണ നിർദേശം നൽകിയെന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വെളിപ്പെടുത്തി. ഇതോടെ സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായി. എന്നാൽ സംസ്ഥാന സെക്രേട്ടറിയറ്റ് മൂന്നാഴ്ച മുമ്പുതന്നെ നടപടി തുടങ്ങിയെന്ന് സംസ്ഥാന നേതൃത്വത്തിെൻറ വിശദീകരണം വന്നതോടെ ജനറൽ സെക്രട്ടറിയെ തള്ളി പോളിറ്റ്ബ്യൂറോ പ്രസ്താവനയിറക്കി. നടപടി എടുക്കണമെന്ന് പി.ബി നിർദേശിെച്ചന്ന വാർത്ത ശരിയല്ലെന്ന് പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു. ‘പി.ബിയിൽ ഇതു തീരുമാനിക്കേണ്ട കാര്യമില്ല. കേന്ദ്രത്തിൽനിന്ന് നിർദേശം നൽകേണ്ടതുമില്ല’-അദ്ദേഹം പറഞ്ഞു.
പരാതി പൊലീസിന് കൈമാറിയില്ലെന്ന ആക്ഷേപം പ്രതിപക്ഷം ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ, സംഘടനപരമായി പരിഹരിക്കേണ്ട വിഷയം മാത്രെമന്ന നിലപാടാണ് സി.പി.എമ്മിന്. തൊഴിൽ സ്ഥാപനത്തിൽ നടക്കുന്ന പീഡനമാണെങ്കിൽ മാത്രം പൊലീസിന് കൈമാറിയാൽ മതിയെന്ന വാദവും േനതൃത്വം ഉയർത്തുന്നു. അതേസമയം അന്വേഷണത്തിന് വനിതഅംഗം ഉൾപ്പെടുന്ന രണ്ടംഗ സമിതിയെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് നിയോഗിച്ചതായി സൂചനയുണ്ട്. എ.കെ. ബാലനും പി.കെ. ശ്രീമതിയുമാണ് സമിതിയംഗങ്ങൾ എന്ന് സൂചനയുണ്ടെങ്കിലും നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ച സംസ്ഥാന സെക്രേട്ടറിയറ്റിൽ വിഷയം പരിഗണിച്ചിരുന്നു. എന്നാൽ, തുടർനടപടിയിലേക്ക് കടന്നില്ല. വിഷയം വാർത്തയാവുകയും ജനറൽ സെക്രട്ടറി അടക്കം പ്രതികരിക്കുകയും ചെയ്തതോടെ അവൈലബിൾ സംസ്ഥാന സെക്രേട്ടറിയറ്റ് വീണ്ടും പരിഗണിച്ചു. ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എൻ. ഷംസീർ, പ്രസിഡൻറ് എം. സ്വരാജ്, ദേശീയ പ്രസിഡൻറ് മുഹമ്മദ് റിയാസ് എന്നിവരെ എ.കെ.ജി സെൻററിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പരാതി സംഭവിച്ച വിശദാംശങ്ങൾ നേതൃത്വം നേതാക്കളിൽനിന്ന് തേടി. അതേസമയം, ഡി.വൈ.എഫ്.െഎ സംസ്ഥാന-ജില്ല നേതൃത്വത്തിന് വനിതനേതാവ് പരാതി നൽകിയില്ലെന്ന് എം. സ്വരാജ് യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാഴ്ച മുമ്പ് പരാതി ലഭിച്ചെന്നും ഉചിതനടപടി സ്വീകരിച്ചുവരുകയാണ് എന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.