ശശിക്കെതിരായ ലൈംഗികാരോപണം: സർക്കാർ വിഷയമല്ല, പാർട്ടി നോക്കുമെന്ന് ഇ. പി ജയരാജൻ
text_fieldsതിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി സര്ക്കാറിനു മുന്നിലുള്ള വിഷയമല്ലെന്ന് മന്ത്രി ഇ.പി. ജയരാജന്. സർക്കാരിെൻറ മുന്നിൽ ഇതുവരെ ഇൗ പ്രശ്നം വന്നിട്ടില്ല. ഇക്കാര്യം പാർട്ടി സെക്രട്ടറിയോട് ചോദിക്കണം. പാർട്ടിയുടെ കാര്യം പാർട്ടി നോക്കുമെന്നും ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.
ആഘോഷ പരിപാടികൾ റദ്ദാക്കിയ സർക്കാർ ഉത്തരവിൽ മാറ്റമിെല്ലന്ന് മന്ത്രി ഇ.പി. ജയരാജൻ. സ്കൂൾ കലോത്സവം ഒഴിവാക്കുേമ്പാൾ കുട്ടികളുടെ ഗ്രേസ് മാർക്ക് ഉൾപ്പെടെ വിഷയങ്ങളിൽ ആലോചിച്ച ശേഷം ഉചിത തീരുമാനം എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചില മന്ത്രിമാർ വിേയാജിപ്പ് പ്രകടിപ്പിച്ചത് അവരുടെ ആകുലത കൊണ്ടാണ്. എല്ലാ മന്ത്രിമാർക്കും വകുപ്പുകൾ മെച്ചപ്പെടണമെന്ന ചിന്തയാണുള്ളത്. അതുകൊണ്ട് പുതിയ തീരുമാനത്തിൽ അവർക്ക് ആകുലതയുണ്ട്. ചിലർ അഭിപ്രായം പറഞ്ഞുവെന്നല്ലാതെ ഇക്കാര്യത്തിൽ എല്ലാവരും ഒറ്റെക്കട്ടാണ്.
ഫണ്ട് ഉപയോഗിച്ചുള്ള ആഘോഷങ്ങൾ പരമാവധി ഒഴിവാക്കി ആ തുക ദുരിതാശ്വാസനിധിക്ക് നൽകുകയാണ് നയം. വലിയ നാശനഷ്ടത്തിെൻറ സാഹചര്യത്തിൽ പരമാവധി മെച്ചപ്പെട്ട അവസ്ഥയിൽ കേരളത്തെ രൂപം നൽകുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ഇൗ സാഹചര്യത്തിൽ ചില കാര്യങ്ങൾ മാറ്റിെവക്കേണ്ടിവരും. കെടുതിയിൽനിന്ന് കരകയറിയ ശേഷം ആഘോഷങ്ങളെല്ലാം വീണ്ടും ഭംഗിയായി നടത്താം. സ്കൂൾ കേലാത്സവവും കായികമേളയും നടന്നില്ലെന്ന് കരുതി കുട്ടികൾക്ക് ഗ്രേസ് മാർക്ക് കുറയുമെന്ന പേടി വേണ്ട. ദേശീയ കായികമേളയിൽ പെങ്കടുക്കാനുള്ള അവസരവും കുട്ടികൾക്ക് നഷ്ടമാകില്ല.
ആഘോഷങ്ങൾ പരമാവധി കുറച്ച് ഇക്കാര്യങ്ങളിൽ എന്ത് ചെയ്യാനാകുമെന്ന് സർക്കാർ പരിേശാധിക്കും.
പ്രളയക്കെടുതിയിൽനിന്ന് കരകയറാൻ വിദേശ രാജ്യങ്ങളിൽനിന്ന് ധനസഹായം സമാഹരിക്കുന്നതിന് നടപടിക്രമങ്ങൾ പാലിച്ചായിരിക്കും മന്ത്രിമാർ യാത്ര നടത്തുക. പുറംനാടുകളിൽനിന്ന് നിരവധി പേരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നത്. മന്ത്രിമാർ ആ രാജ്യങ്ങളിൽ ചെല്ലുകയാണെങ്കിൽ നല്ല തോതിൽ ധനം സമാഹരിക്കാൻ കഴിയും. പുറംനാടുകളിലുള്ള മലയാളികളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മറ്റ് വിദേശികളിൽ നിന്നും സഹായം ലഭിക്കും. അതിനാൽ ഇതിലെ ഗുണപരമായ വശം കാണാൻ എല്ലാവർക്കും കഴിയണം.
കേരളത്തിെൻറ പുനർനിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഠന റിപ്പോർട്ട് തയാറാക്കുേമ്പാൾ ആരുടെയും ജാതകം നോക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. പുനർനിർമാണവുമായി ബന്ധപ്പെട്ട് കെ.പി.എം.ജി പ്രവർത്തിക്കുന്നത് തീർത്തും സൗജന്യമായാണ്. ഇത്തരത്തിൽ ഇനിയും സൗജന്യ പഠനങ്ങൾ നടത്തി റിപ്പോർട്ട് നൽകാൻ ഏതെങ്കിലും ഏജൻസികൾ തയാറാണെങ്കിൽ അവർക്കും ഇതിെൻറ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.