കാമ്പസ് രാഷ്ട്രീയം നിരോധിക്കാതെ അക്രമ സമരങ്ങൾ തീരില്ലെന്ന് ലോ കോളജ് പ്രിൻസിപ്പൽ
text_fieldsകൊച്ചി: കാമ്പസുകളിലെ രാഷ്ട്രീയ പ്രവർത്തനം സർക്കാർ നിരോധിച്ചാലല്ലാതെ വിദ്യാർഥി സമരത്തിെൻറ പേരിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ലോ കോളജ് പ്രിൻസിപ്പൽ ഹൈകോടതിയിൽ. കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിന് അനുമതിയുള്ളിടത്തോളം അക്രമാസക്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ കഴിയില്ലെന്നും ഇതിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും എറണാകുളം ലോ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. ബിജുകുമാർ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. വിദ്യാർഥി സമരത്തിെൻറ പേരില്‍ ലോ കോളജില്‍ പഠനം മുടങ്ങുന്നതിനെതിരെ ഒന്നാം സെമസ്റ്റര്‍ വിദ്യാർഥിയായ എന്‍. പ്രകാശ് നൽകിയ ഹരജിയിലാണ് പ്രിൻസിപ്പലിെൻറ വിശദീകരണം.
വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ തുടർച്ചയായി പഠിപ്പുമുടക്ക് സമരമുണ്ടായിട്ടും നടപടി സ്വീകരിക്കാതെ പ്രിന്‍സിപ്പല്‍ കാഴ്ചക്കാരനായി നില്‍ക്കുകയാണെന്നും ക്ലാസ് നടത്തുന്നതിന് െപാലീസ് സഹായം നൽകാന്‍ നിര്‍ദേശം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
കോളജുകളിൽ തെരഞ്ഞെടുക്കെപ്പട്ട വിദ്യാർഥി യൂനിയനുകൾ അനുമതിയോടെ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾക്ക് പുറത്തു നിന്നുള്ള രാഷ്ട്രീയ നേതാക്കളും സഹായിക്കാറുണ്ട്. സമരത്തിലുള്ള വിദ്യാർഥികൾ മുദ്രാവാക്യം വിളികളോടെ ക്ലാസുകളിലേക്ക് ഇരച്ചു കയറാറാണ് പതിവ്. അക്രമാസക്ത സാഹചര്യത്തിൽ പൊലീസ് സംരക്ഷണയോടെ പോലും ക്ലാസുകൾ എടുക്കാനാവില്ല. വിദ്യാർഥി സംഘടന പ്രവർത്തകരെ തടയാനാവില്ലെന്ന് അറിയാവുന്നതിനാൽ വലിയ വിഭാഗം വിദ്യാർഥികളും അധ്യാപകരും നിശ്ശബ്ദത പാലിക്കാറാണ് പതിവ്.
മുൻകൂട്ടി അറിയിക്കുന്ന സമരങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് സഹായം തേടാറുണ്ട്. എന്നാൽ, പൊലീസ് സഹായത്തോടെ ക്ലാസ് നടത്തിപ്പ് ഒട്ടും പ്രായോഗികമല്ല. കാമ്പസ് രാഷ്ട്രീയത്തിന് അനുമതിയുള്ള സാഹചര്യത്തിൽ പൊലീസ് സഹായം തേടുന്നതിനും അക്കാദമിക് അച്ചടക്കം സ്ഥാപിക്കാൻ കടുത്ത നടപടികൾ എടുക്കാനും പ്രിൻസിപ്പലിന് ബുദ്ധിമുട്ടുണ്ട്.
എങ്കിലും സമരകാലത്ത് പോലും ക്ലാസുകൾ മുടങ്ങാതെ നടത്താൻ ശ്രമിക്കാറുണ്ട്. ആവശ്യമുള്ളപ്പോൾ പൊലീസ് സംരക്ഷണവും തേടാറുണ്ട്. വിദ്യാർഥി യൂനിയനുകളെയും സർക്കാറിെനയും കക്ഷി ചേർക്കാതെ നൽകിയ ഹരജി നിലനിൽക്കുന്നതല്ലെന്നും തള്ളണമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.