പി.എം.ജി.എസ്.വൈ റോഡ്: എം.പിക്ക് മുന്നേ എം.എല്‍.എ ഉദ്ഘാടനം ചെയ്തത് വിവാദമായി
text_fieldsഎടക്കര (മലപ്പുറം): പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന പ്രകാരം നിലമ്പൂര്‍ മണ്ഡലത്തില്‍ അനുവദിച്ച ആറ് റോഡുകളുടെ പ്രവൃത്തിക്ക് രണ്ട് ഉദ്ഘാടനം. ചൊവ്വാഴ്ച പി.വി. അന്‍വര്‍ എം.എല്‍.എയും ബുധനാഴ്ച രാഹുല്‍ ഗാന്ധി എം.പിയുമാണ് നിര്‍മാണോദ്ഘാടനം നടത്തിയത്. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന റോഡുകള്‍ക്ക് 60 ശതമാനം കേന്ദ്രത്തിന്റെയും 40 ശതമാനം സംസ്ഥാനത്തിന്റെതുമാണ് വിഹിതം.
രാഹുല്‍ ഗാന്ധി എം.പിയെ കൊണ്ടുവന്ന് പരിപാടി സംഘടിപ്പിക്കുമ്പോള്‍ സ്ഥലം എം.എല്‍.എയായ തന്നെ ക്ഷണിച്ചില്ലെന്നാണ് പി.വി. അന്‍വര്‍ പറയുന്നത്. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബുധനാഴ്ച ചുങ്കത്തറയില്‍ നടന്നിരുന്നു. ഇത് വ്യാഴാഴ്ച എടക്കരയില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായി സംഘടിപ്പിച്ച യു.ഡി.എഫ് നാടകമാണെന്ന് ആരോപണമുണ്ട്. പ്രളയശേഷം മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ കാണിച്ച് തദ്ദേശ സ്വയംഭരണ ഗ്രാമവികസന മന്ത്രിക്ക് താന്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് റോഡുകള്‍ ലഭ്യമായതെന്നും എം.എല്‍.എ പറയുന്നു.
അതേസമയം, പി.എം.ജി.എസ്.വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം.പിയാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലറിലുള്ളതെന്നും എം.എല്‍.എയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. എം.എൽ.എയുടെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രിയും വിമർശിച്ച് പ്രതിപക്ഷ നേതാവും ബുധനാഴ്ച രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.