കവിത ബജറ്റിൽ; ത്രില്ലടിച്ച് അഞ്ജന
text_fieldsമൂവാറ്റുപുഴ: സംസ്ഥാന ബജറ്റ് അവതരണത്തിൽ തെൻറ കവിത മന്ത്രി വായിച്ചതിെൻറ ത്രില്ലിലാണ് അഞ്ജന എന്ന ഒമ്പതാംക്ലാസുകാരി. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന തലക്കെട്ടിൽ റാക്കാട് മാർ സ്റ്റീഫൻ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയായ അഞ്ജന എഴുതിയ കവിതയാണ് ധനമന്ത്രി തോമസ് ഐസക്കിെൻറ ബജറ്റിൽ സ്ഥാനംപിടിച്ചത്. ഇതോടെ റാക്കാെടന്ന ഗ്രാമത്തിൽ താരമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
ബജറ്റ് അവതരണത്തിനു പിന്നാലെ മന്ത്രിയുടെ സെക്രട്ടറിയാണ് ആദ്യം വിളിച്ച് വിവരം പറഞ്ഞത്. ഫോട്ടോ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹമായി. സ്കൂളിൽ കോവിഡ്കാലത്ത് കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അക്ഷരവർഷം പദ്ധതിയുടെ ഭാഗമായി എഴുതിയതാണ് ഈ കവിത.
ബജറ്റവതരണത്തിന് തൊട്ടുപിന്നാലെ ആശംസ പ്രവാഹമായിരുന്നു. ആദ്യമൊന്നും കാര്യമെെന്തന്ന് മനസ്സിലായില്ല. ഫോണിൽ മന്ത്രി തെൻറ വരികൾ വായിക്കുന്നതിെൻറ വിഡിയോ കണ്ടു. ഇതോടെയാണ് തെൻറ കവിതയിലെ വരികളാണ് മന്ത്രി വായിക്കുന്നതെന്ന് മനസ്സിലായത്. എന്നിട്ടും വിശ്വാസം വന്നില്ല. ഇതോടെ ടീച്ചർമാരെ പലരെയും വിളിച്ചുചോദിച്ചു.
അവർ ഉറപ്പിച്ചുപറഞ്ഞപ്പോഴാണ് ശരിക്കും വിശ്വസിക്കാനായത്. പിന്നെ ഹെഡ്മാസ്റ്ററും എ.ഇ.ഒയുമെല്ലാം വിളിച്ച് സന്തോഷം പങ്കുെവച്ചു. റാക്കാട് മാനാംകുഴിയിൽ സന്തോഷിെൻറയും ജിനിയുടെയും മകളാണ്. ഡ്രൈവറാണ് അച്ഛൻ. ചേച്ചി ചിഞ്ചു ബിരുദ വിദ്യാർഥിനിയാണ്. ചെറുപ്പംമുതലേ കഥയിലും കവിതയിലുമെല്ലാം വളരെ താൽപര്യം പ്രകടിപ്പിച്ചിരുന്ന കുട്ടി ഇതിനകം നിരവധി സമ്മാനങ്ങളും വാങ്ങിയിട്ടുണ്ട്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.