മദ്യപാനത്തെ തുടർന്ന് പൊലീസുകാരൻ മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
text_fieldsകടയ്ക്കൽ (കൊല്ലം): മദ്യപാനത്തെ തുടർന്ന് ഛർദിച്ച് കുഴഞ്ഞുവീണ പൊലീസുകാരൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മലപ്പുറം ആംഡ് റിസർവ് ബറ്റാലിയനിലെ പൊലീസുകാരൻ ഇട്ടിവ ചരിപ്പറമ്പ് രോഹിണിയിൽ ചന്ദ്രൻപിള്ളയുടെ മകൻ കണ്ണൻ എന്ന അഖിൽ (35) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. സംഭവത്തിൽ ഇയാളുടെ സുഹൃത്തും കൂടെയിരുന്ന് മദ്യപിക്കുകയും ചെയ്ത വിഷ്ണു കടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
നാലംഗ സംഘം കുടിച്ചത് സ്പിരിറ്റാണ്. ഇവർ കുടിച്ച സ്പിരിറ്റ് എത്തിച്ചത് വിഷ്ണുവാണെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണിത്. സ്പിരിറ്റ് ലഭിച്ച സ്ഥലത്തെ കുറിച്ച് അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും കൊല്ലം റൂറൽ എസ്.പി അറിയിച്ചു.
വെള്ളിയാഴ്ച ജോലിസ്ഥലത്ത് നിന്ന് നാട്ടിലെത്തിയ അഖിലിന് ശനിയാഴ്ച തുടർച്ചയായി ഛർദിയുണ്ടായി. ഞായറാഴ്ച പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ ഗിരീഷിനും (28) ഛർദി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മാതാവ്: ലീലാമണി (തങ്കക്കുട്ടി). ഭാര്യ: അഖിഷ്ണ. മകൾ: അഗസ്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.