കുട്ടികൾക്കെതിരായ അതിക്രമങ്ങളിലെ വർധന; പൊലീസ് സ്േറ്റഷനുകളിൽ ശിശുസംരക്ഷണ ഒാഫിസർമാരെ നിയമിക്കും
text_fieldsകോട്ടയം: കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ശിശുസംരക്ഷണ (ചൈൽഡ് പ്രൊട്ടക്ഷൻ) ഒാഫിസർമാരെ നിയമിക്കും. നിലവിൽ ജില്ലതലത്തിൽ പ്രവർത്തിക്കുന്ന സ്പെഷൽ ജുവൈനൽ പൊലീസ് യൂനിറ്റിന് പുറെമയാണിത്. ഇതിലേക്ക് നിയോഗിക്കപ്പെടുന്ന പൊലീസുകാർക്ക് പ്രത്യേക പരിശീലനം നൽകും.
ഡി.സി.ആർ.ബി ഡിവൈ.എസ്.പിയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന സ്പെഷൽ യൂനിറ്റിൽ വനിത സി.െഎയും എസ്.െഎമാരും സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടെങ്കിലും കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനമെന്ന് ആഭ്യന്തര വകുപ്പ് ഉന്നതർ അറിയിച്ചു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ സ്വീകരിക്കാനും അന്വേഷിക്കാനും ഉടൻ നടപടി എടുക്കാനും സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെയോ എ.എസ്.െഎ റാങ്കിലുള്ള ഉേദ്യാഗസ്ഥനെയോ നിയമിക്കും.
ഇതുസംബന്ധിച്ച നടപടികൾ വേഗത്തിലാക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. തെരഞ്ഞെടുക്കപ്പെടുന്ന സിവിൽ പൊലീസ് ഒാഫിസർമാർക്ക് വിദഗ്ധ പരിശീലനം നൽകാനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട കേസുകളിൽ കാര്യമായ അന്വേഷണമോ നടപടികളോ ഉണ്ടാകുന്നില്ലെന്ന് വിവിധതലങ്ങളിൽനിന്നുള്ള പരാതികൂടി പരിഗണിച്ചാണ് പ്രത്യേക സംവിധാനം.
നിലവിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ആയരിക്കണക്കിന് കേസുകൾ കൃത്യമായ അന്വേഷണം ഇല്ലാതെ കെട്ടിക്കിടക്കുന്നുണ്ട്. അന്വേഷണം നടക്കുന്നവയിൽ ശക്തമായ നടപടികളും ഉണ്ടാകുന്നില്ല. ലൈംഗിക ചൂഷണത്തിന് വിധേയരാവുന്ന കുട്ടികൾ നൽകുന്ന പരാതികളിൽ പലയിടത്തും ഗൗരവ അന്വേഷണം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പരാതി ലഭിക്കുേമ്പാൾ പോക്സോ അനുസരിച്ച് കേസ് എടുക്കുന്നുണ്ടെങ്കിലും തുടർനടപടി ഉണ്ടകാറില്ല. 2015ൽ 1583 പോക്സോ കേസാണ് സംസ്ഥാനത്തുണ്ടായത്. ഒരുവർഷം പിന്നിട്ടപ്പോൾ എണ്ണം 2122 ആയി. കഴിഞ്ഞ വർഷം 2697 കേസാണുണ്ടായത്. ഇക്കൊല്ലം ആദ്യ രണ്ടുമാസം 459 കേസുണ്ടായി. തിരുവനന്തപുരവും മലപ്പുറവുമാണ് ഇത്തരം കേസുകളിൽ മുന്നിൽ. അതുകൊണ്ടുതന്നെ ഇൗ രണ്ട് ജില്ലകളിൽ കൂടുതൽ നിരീക്ഷണം ഉണ്ടാകും. ശിശുസംരക്ഷണ ഒാഫിസറായി 500-600 പേരെ ചുമതലപ്പെടുത്താനാണ് ആലോചന.
ഇതിന് നടപടികൾ പൂർത്തിയായിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തിൽ നടപടികൾ വേഗത്തിലാക്കാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് എറണാകുളം ജില്ലയിലാണ്.
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ബോധവത്കരണ നടപടികളും ആരംഭിക്കും. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായവും തേടും. 10 വർഷത്തിനിടെ സംസ്ഥാനത്ത് എല്ലാ കുറ്റകൃത്യങ്ങളുടെയും എണ്ണത്തിൽ വൻ വർധനയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.