പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ മുദ്രാവാക്യം; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ ആൺകുട്ടി മുദ്രാവാക്യം മുഴക്കിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് പോപ്പുലർ ഫ്രണ്ടിന്‍റെ വിശദീകരണം. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടില്‍ ആലപ്പുഴയില്‍ നടന്ന ജനമഹാ സമ്മേളനത്തില്‍ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്.
കുട്ടി വിളിച്ചുകൊടുത്ത മുദ്രാവാക്യം ജാഥയിലുള്ളവർ ഏറ്റുചൊല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആർ.എസ്.എസ് രാജ്യത്തു നടത്തിക്കൊണ്ടിരിക്കുന്ന ഭീകരതക്കെതിരെയും അതിനെ ചെറുക്കുമെന്നുമുള്ള തരത്തിലായിരുന്നു മുദ്രാവാക്യങ്ങൾ.
എന്നാൽ, സന്ദീപ് വാര്യർ അടക്കമുള്ള തീവ്ര ഹിന്ദുത്വ നേതാക്കളും തീവ്ര സ്വഭാവക്കാരായ ചില ക്രിസ്ത്യൻ പപുരോഹിതൻമാരും കുട്ടിക്കെതിരെ രംഗത്തുവന്നിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമ്മേളനത്തില്‍ വിളിക്കേണ്ട മുദ്രാവാക്യങ്ങള്‍ എഴുതി നല്‍കിയിരുന്നു എന്നും അതല്ല കുട്ടി വിളിച്ചതെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.