വില വർധന: സപ്ലൈകോ നടപടി പിൻവലിക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് സബ്സിഡി ഇതര നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിച്ച നടപടി സപ്ലൈകോ പിൻവലിക് കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. വില വർധനയിലൂടെ സാധാരണക്കാരുടെ ജീവിതത്തെ കൂടുത ൽ ദുസ്സഹമാക്കാനാണ് പൊതുവിതരണ വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചില സാധനങ്ങൾക്ക് പൊതു വിപണിയേക്കാൾ വില ഈടാക്കുന്നു. അരി ഒഴികെയുള്ള സബ്സിഡി സാധനങ്ങൾ അന്ത്യോദയ വിഭാഗത്തിൽപെട്ടവർക്ക് നൽകുന്ന സൗജന്യ കിറ്റിൻെറ പേരിൽ ലഭ്യമാകുന്നില്ല. ചിലയിടങ്ങളിൽ സാധനങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുവിതരണ വകുപ്പും മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെട്ട് സപ്ലൈകോയിലെ വില വർധന പിൻവലിപ്പിക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ന്യായവിലക്ക് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.