വോട്ടെല്ലാം വാരി പ്രിയങ്ക; ചെറുത്തുനിൽക്കാൻ പോലുമാവാതെ മൊകേരി; ചിത്രത്തിലില്ലാതെ ബി.ജെ.പി
text_fieldsവയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മുന്നേറുമ്പോൾ വോട്ടുകൾ വാരിക്കൂട്ടി പ്രിയങ്ക ഗാന്ധി മുന്നോട്ട്. തുടക്കം മുതൽ ഭൂരിപക്ഷം ഉയർത്തിയ പ്രിയങ്കയുടെ ഭൂരിപക്ഷം അരലക്ഷം പിന്നിട്ടിരിക്കുന്നു. തൊട്ടടുത്ത എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ സത്യൻ മൊകേരി നേടുന്നതിനേക്കാൾ നാലിരട്ടി വോട്ട് സ്വന്തം പേരിലാക്കിയാണ് പ്രിയങ്ക മുന്നേറുന്നത്.
പോൾചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് വോട്ടെണ്ണലിൽ തെളിയുന്നത്. ഒരു പോരാട്ടം പോലും പ്രിയങ്കക്ക് സമ്മാനിക്കാൻ എതിരാളികൾക്ക് കഴിഞ്ഞില്ല എന്നത് വോട്ടെണ്ണലിൽ വ്യക്തമാണ്. പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എൽ.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വോട്ടർമാർ ഗൗനിച്ചില്ല എന്നതാണ് വോട്ടെണ്ണലിൽ തെളിയുന്നത്. ദേശാടനക്കിളികളെ പോലെ എത്തുന്ന സ്ഥാനാർഥികളെ വേണ്ടെന്നും മണ്ഡലത്തെ അറിയുന്ന സത്യൻ മൊകേരിയെ തെരഞ്ഞെടുക്കണമെന്നും പ്രചാരണത്തിൽ വോട്ടർമാർക്കു മുന്നിൽ ഊന്നിപ്പറഞ്ഞതും പച്ച തൊട്ടില്ല. മുമ്പ് എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം 20000 വോട്ടിലൊതുക്കിയ മൊകേരി പ്രിയങ്കക്കുമുന്നിൽ തീർത്തും നിഷ്പ്രഭമാകുന്നതാണ് കാഴ്ച.
ബി.ജെ.പി സ്ഥാനാർഥി നവ്യ ഹരിദാസിന് പ്രതീക്ഷിച്ച വോട്ടകളൊന്നും സമാഹരിക്കാനായിട്ടില്ല. തുടക്കത്തിൽ പ്രിയങ്ക 68917 വോട്ടുകൾ നേടിയപ്പോൾ നവ്യക്ക് നേടാൻ കഴിഞ്ഞത് 11235 വോട്ടു മാത്രം. സത്യൻ മൊകേരിക്ക് ലഭിച്ചത് 20678 വോട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.