‘ജയിച്ചത് സി.പി.എമ്മിന്റെ സൗജന്യത്തിലല്ല’; തന്‍റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻ ഷോട്ടെന്ന് പി.വി. അൻവർ
text_fieldsനിലമ്പൂർ: തന്‍റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ടെന്ന് നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. ജയിച്ചത് സി.പി.എമ്മിന്റെ സൗജന്യത്തിലല്ല എന്ന തലകെട്ടോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ടാണെന്ന് അൻവർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു.
അങ്ങനെ ഒരു പ്രസ്താവന തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തന്റെ വിജയത്തിനായി രാവന്തിയോളം ചോരനീരാക്കി പ്രവർത്തിച്ചവരാണു നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ. അതിൽ ഒരാളെ പോലും തള്ളിപ്പറയാൻ കഴിയില്ലെന്ന് അൻവർ പറഞ്ഞു.
അൻവറിന്‍റെ കുറിപ്പ്
"ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല:പി.വി.അൻവർ" ഈ തലക്കെട്ടോടെ കൂടി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പേരിൽ ഒരു വ്യാജ സ്ക്രീൻഷോട്ട് പലരും പ്രചരിപ്പിക്കുന്നുണ്ട്.
അങ്ങനെ ഒരു പ്രസ്താവന എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.എന്റെ വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവർത്തിച്ചവരാണു നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ.അതിൽ ഒരാളെ പോലും തള്ളിപ്പറയാൻ എനിക്ക് കഴിയില്ല. അവരോട് അന്നും, ഇന്നും ഞാൻ അത്രമേൽ കടപ്പെട്ടിരിക്കുന്നു. അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും പി.വി.അൻവറിൽ നിന്ന് ഉണ്ടാവില്ല. ചില പുഴുക്കളോടെയെ എതിർപ്പുള്ളൂ.പാർട്ടിയോടോ, സഖാക്കളോടോ അതില്ല. ഉണ്ടാവുകയുമില്ല. വ്യാജസ്ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങൾ ഇല്ലാതാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.