Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാധികയുടെ...

രാധികയുടെ വെളിപ്പെടുത്തൽ: അന്വേഷണ സംഘം ഉടൻ വിവരം ശേഖരിക്കും

text_fields
bookmark_border
Radikaa Sarathkumar
cancel

തിരുവനന്തപുരം: ഷൂട്ടിങ്​ സ്ഥലത്തെ കാരവനിൽ കാമറ സ്ഥാപിച്ച്​ നടിമാരുടെ ദൃശ്യങ്ങൾ പകർത്തുന്നെന്ന രാധിക ശരത്​ കുമാറിന്‍റെ വെളിപ്പെടുത്തൽ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. രാധികയെ കണ്ട്​ വിവരങ്ങൾ ശേഖരിക്കും.

കാരവനിൽ ദൃശ്യങ്ങൾ പകർത്തുകയും സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നുമാണ്​ അവർ പറഞ്ഞത്​. ഭയന്നുപോയ താൻ കാരവനിൽ വെച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക ചാനൽ അഭിമുഖത്തിൽ​ വെളിപ്പെടുത്തി. കാരവനിൽ രഹസ്യമായി കാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ടത്രെ.

ഒരോ നടിയുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉ​ണ്ട്​. ഭയം മൂലം പിന്നീട് ലൊക്കേഷനിലെ കാരവന്‍ താൻ ഉപയോഗിച്ചില്ലെന്നും രാധിക പറയുന്നു. ഈ വെളിപ്പെടുത്തലിനെ അന്വേഷണ സംഘം ഗൗരവത്തോടെയാണ്​ കാണുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hema Committee ReportRadhikaa Sarath Kumar
News Summary - Radhika Sarath Kumar's disclosure: The investigation team will gather information
Next Story