Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴ തുടരുന്നു;...

കനത്ത മഴ തുടരുന്നു; റോഡുകൾ വെള്ളത്തിൽ മുങ്ങി

text_fields
bookmark_border
കനത്ത മഴ തുടരുന്നു; റോഡുകൾ വെള്ളത്തിൽ മുങ്ങി
cancel

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങൾ വെള്ളത്തിലായി. കോഴിക്കോട്- ബാംഗ്ലൂർ ദേശീയപാതയിൽ ഈങ്ങാപ്പുഴയിൽ പുഴ കര കവിഞ്ഞ്  റോഡിലും നിരവധി കടകളിലും വെള്ളം കയറി. വലിയ വാഹനങ്ങൾ മാത്രം കടന്ന് പോവുന്നു. ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപം പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ പയോണ അങ്ങാടി വെള്ളത്തിലായി. ദേശീയ പാതയിൽ ഈങ്ങാപ്പുഴ പെട്രോൾ പമ്പിന് മുൻവശം, എലോക്കര തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കയറി. 

പയോണ അങ്ങാടി വെള്ളത്തിൽ മുങ്ങിയപ്പോൾ
 


കണ്ണൂരിൽ ആറളം ഫാം വളയംചാൽ തൂക്കുപാലം ഒഴുകിപ്പോയി. പുലർച്ചെയുണ്ടായ കനത്ത മഴയിൽ ചീങ്കണ്ണിപ്പുഴക്ക് കുറുകെയുള്ള തൂക്കുപ്പാലമാണ് ഒഴുകിപ്പോയത്.  ആറളംവനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് പാലപ്പുഴ പാലത്തിൽ വെള്ളം കയറി. കാക്കയങ്ങാട് ആറളം ഫാം കീഴ്പ്പള്ളി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newskozhikkodemalayalam news
News Summary - rain in kerala- kerala news
Next Story