ഏഴ് ജില്ലകളിൽ ഇടിയോടുള്ള കനത്തമഴക്ക് സാധ്യത; മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇടിയോടുള്ള കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നെ് കേന്ദ്ര കാലാവാസ്ഥവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും മുന്നറിയിപ്പുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അതെ സമയം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വീണ്ടും കനത്ത മഴപെയ്യുകയാണ്. ശബരിഗിരിയുടെ വൃഷ്ഠിപ്രദേശങ്ങളിലും വനമേഖലയിലും അടക്കം പത്തനംതിട്ടയുടെ മലയോര പ്രദേശങ്ങളിൽ ശനിയാഴ്ച വൈകീട്ട് ആരംഭിച്ച മഴയെത്തുടർന്ന് ആങ്ങമൂഴിയിൽ മൂന്നിടത്ത് ഉരുൾപൊട്ടി. പ്ലാപ്പള്ളി വനത്തിലും തേവർമല വനമേഖലയിലും കുറുമ്പൻമൂഴി മണക്കയത്തുമാണ് ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ഉരുൾ പൊട്ടൽ ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ കോട്ടമൺപാറ ലക്ഷ്മീഭവനിൽ സഞ്ജയെൻറ വീട്ടുമുറ്റത്ത് കിടന്ന കാർ ഒഴുകിപ്പോയി. പുകപ്പുരയും ഷീറ്റുപുരയിലെ റബർ റോളറും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പ്രളയ ഭീഷണി ഒഴിഞ്ഞ് ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് കാര്യമായി കുറഞ്ഞിരുന്നു. പമ്പ ഡാമിെൻറ ഷട്ടറുകൾ അടച്ചു. കക്കിയിലെ ഷട്ടറുകൾ താഴ്ത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വീണ്ടും ശക്തമായ മഴയും ഉരുൾ പൊട്ടലും ഉണ്ടായത്. ശനിയാഴ്ച രാത്രിയും പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്യുകയാണ്.
മുണ്ടക്കയത്ത് ആശങ്ക സൃഷ്ടിച്ച് മണിക്കൂറുകളോളം നീണ്ടുനിന്ന മഴയിൽ വണ്ടന്‍പതാല്‍ ഭാഗത്ത് മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളംകയറി വ്യാപക നാശമുണ്ട്. ശനിയാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച മഴയാണ് മണിക്കൂറുകളോളം നീണ്ടത്. കൂപ്പുഭാഗത്ത് മല്ലപ്പള്ളി ലെയിനില്‍നിന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും ഒഴുകിവന്ന് വൻ നാശം വിതച്ചു. മല്ലപ്പള്ളി കോളനി ഭാഗത്ത് ഉരുള്‍ പൊട്ടലുണ്ടായതായി പറയുന്നു.
ഇടുക്കി ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച ഉച്ചയോടെയാണ് കനത്ത മഴ പെയ്തത്. തൊടുപുഴ നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളം പൊങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകളിലടക്കം പലയിടങ്ങളിലും അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് വീടുകളിൽനിന്ന് ആളുകളെ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.