സ്നേഹാദരങ്ങളോടെ അക്ഷരവീട്ടിലേക്ക്
text_fieldsതളിക്കുളം (തൃശൂര്‍): മനുഷ്യന് മനുഷ്യനോടുള്ള സ്നേഹാദരങ്ങളുടെ വാചകത്തിലെ ആദ്യക്ഷരമാണ് ഇനി ‘അ’. മലയാളിയുടെ പേരും പെരുമയും കാക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലും ജീവിതത്തിെൻറ ട്രാക്കില്‍നിന്ന് കൈവിട്ടുപോയ പ്രതിഭകള്‍ക്കായി സമര്‍പ്പിക്കുന്ന സ്മാരകങ്ങളിലെ ആദ്യ ഗേഹം. ആഘോഷപൂര്‍വം തളിക്കുളത്തെ സ്നേഹതീരത്തേക്ക് ഒഴുകിെയത്തിയ മനുഷ്യസ്നേഹികളെ സാക്ഷിയാക്കി ആദ്യത്തെ ‘അക്ഷരവീട്’ രഖില്‍ ഘോഷെന്ന കായിക പ്രതിഭക്ക് സാംസ്കാരിക കേരളം സമര്‍പ്പിച്ചു. മാധ്യമവും മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ’അമ്മ’യും പ്രമുഖ പ്രവാസി വ്യവസായ ഗ്രൂപ്പായ യു.എ.ഇ എക്സ്ചേഞ്ചും എന്‍.എം.സി ഗ്രൂപ്പും ചേര്‍ന്നൊരുക്കിയ അക്ഷരവീട് പദ്ധതിയിലെ ആദ്യ വീടാണ് തളിക്കുളത്ത് രഖില്ഘോഷിനായി സമര്‍പ്പിച്ചത്. വ്യവസായ -^കായിക മന്ത്രി എ.സി. മൊയ്തീന് ‘അ’ എന്ന അക്ഷരവീടിെൻറ സ്നേഹാദരപത്രം രഖിലിന് കൈമാറി. സര്‍ക്കാറിനെക്കാള്‍ കായിക താരങ്ങളെ കെണ്ടത്തി പ്രോത്സാഹിപ്പിച്ചത് നാട്ടുകാരാണ് എന്ന നമ്മുടെ അനുഭവത്തിെൻറ സാക്ഷ്യമാണ് രഖിലിനായി സമര്‍പ്പിക്കുന്ന ഈ വീടെന്ന് മന്ത്രി എ.സി. മൊയ്തീന് അഭിപ്രായപ്പെട്ടു. സാമൂഹിക നീതിക്കായി ‘മാധ്യമം’ നടത്തിയ ഇടപെടലുകളുടെ മറ്റൊരു മുഖമാണ് അക്ഷരവീടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കൂടുതല്‍ ആത്മവിശ്വാസത്തോടെ മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ പ്രതിഭകള്‍ക്ക് ഈ ഉപഹാരം സഹായിക്കുമെന്ന് അധ്യക്ഷത വഹിച്ച ഗീത ഗോപി എം.എല്‍.എ അഭിപ്രായപ്പെട്ടു. വീടുകള്‍ നിര്‍മിക്കേണ്ടത് സിമൻറിലും കമ്പിയിലും മാത്രമല്ല സ്നേഹത്തിലും വിശ്വാസത്തിലുമാണെന്ന ആശയമായാണ് അക്ഷരവീടുകള്‍ ഉയരുന്നതെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റിയുടെയും ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിെൻറയും ചെയര്മാന് ജി. ശങ്കര്‍ വ്യക്തമാക്കി.പ്രതിഭകള്‍ക്കുള്ള സമൂഹത്തിെൻറ അംഗീകാരവും സ്നേഹവും മെഡലുമാണ് അക്ഷരവീട് പദ്ധതി എന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് അംഗം നടന് സിദ്ദീഖ് ചൂണ്ടിക്കാട്ടി. അപരന് എന്നത് ശത്രു മാത്രമാണെന്ന തോന്നല്‍ ശക്തിപ്പെടുന്ന കാലത്തിന് ശക്തമായ തിരുത്താണ് ഈ പദ്ധതിയെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച് എഴുത്തുകാരന് സി. രാധാകൃഷ്ണന് പറഞ്ഞു. മാധ്യമത്തിെൻറ പ്രഖ്യാപിത ലക്ഷ്യമാണ് ഇത്തരമൊരു ദൗത്യത്തിന് പ്രേരിപ്പിച്ചതെന്ന് മാധ്യമം -മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന് വ്യക്തമാക്കി. സമൂഹത്തിെൻറ ക്ഷേമമാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് യു.എ.ഇ എക്സ്ചേഞ്ച് ഇന്ത്യ വൈസ് ചെയര്മാന് ജോര്‍ജ് ആൻറണി പറഞ്ഞു. അക്ഷരവീട് പദ്ധതിയിലെ ആറാമത്തെ വീട് ‘ഉ’’വിെൻറ നിര്‍മാണ ഉദ്ഘാടന ഫലകം കായിക താരം ടി.ജെ. ജംഷീലയുടെ മാതാവ് ലൈല സിദ്ദീഖില്‍ നിന്ന് ഏറ്റുവാങ്ങി.
തളിക്കുളം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. സുഭാഷിണി മഹാദേവന്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണന്, യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷന്‍ ഡയറക്ടര്‍ കെ.കെ. മൊയ്തീന് കോയ, തളിക്കുളം മുന്‍ പഞ്ചായത്ത് പ്രസി. പി.ഐ. ഷൗക്കത്തലി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. ബാബു, ഗള്‍ഫ് മാധ്യമം റസിഡൻറ് എഡിറ്റര്‍ പി.ഐ. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. മാധ്യമം പബ്ലിഷര്‍ ടി.കെ. ഫാറൂഖ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജഹര്‍ഷ കബീര്‍ നന്ദിയും പറഞ്ഞു.
ആറാമത് ‘അക്ഷരവീട്’ ജംഷീലക്ക്
തളിക്കുളം: നാളുകളായി കൊണ്ടുനടന്ന സ്വപ്നം തളിക്കുളെത്ത കടലോരത്ത് പ്രഖ്യാപനമായി ഉയരുേമ്പാൾ ജംഷീലയെന്ന കായിക പ്രതിഭ ഹരിയാനയിലെ രാജീവ് ഗാന്ധി സ്പോർടസ് കോംപ്ലക്സ് സ്റ്റേഡിയത്തിലാണ്. വാടകവീട്ടിൽ കഴിയുന്ന എരുമപ്പെട്ടി തെക്കേപ്പുറത്ത് ജംഷീലക്കും കുടംബത്തിനും മാധ്യമത്തിെൻറ അക്ഷരവീട് പരമ്പരയിലെ ആറാമത്തെ വീട് ‘ഉൗ’ മന്ത്രി എ.സി. മൊയ്തീൻ പ്രഖ്യാപിച്ചപ്പോൾ മാതാവ് ൈലലയാണ് ആ വാർത്ത മകളെ വേദിക്കരികിൽനിന്ന് ഫോണിൽ വിളിച്ചറിയിച്ചത്.
എരുമപ്പെട്ടി ഗവ.എച്ച്.എസ്.എസിലെ പ്ലസ്വൺ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ് ജംഷീല. ദേശീയ സ്കൂൾ കായിക മേളയിൽ ഇഷ്ട ഇനമായ 400 മീറ്ററിൽ മത്സരിക്കാനായി ജംഷീല ഹരിയാനയിലാണുള്ളത്. കായിക വേദികളിൽ കിതക്കാതെ കുതിക്കുേമ്പാഴും ഉമ്മക്കും സഹോദരങ്ങളായ ജാബിര്‍, ജംഷീര്‍ എന്നിവർക്കും അന്തിയുറങ്ങാൻ സ്വന്തമായൊരു വീടില്ലെന്ന വിഷമം ജംഷീലക്കൊപ്പമുണ്ട്. .
ഇൗ വർഷം തൃശൂർ ജില്ലയില്‍ 100, 200, 400 മീറ്ററിലും സംസ്ഥാനത്ത് 400, 400x100യിലും വിജയം ജംഷീലയെത്തേടിയെത്തി. കഴിഞ്ഞ വർഷം ദേശീയതലത്തിൽ ശ്രദ്ധേയമായ പ്രകടനത്തിന് പിന്നാലെ നാട്ടുകാർ ഒരുക്കിയ അനുമോദന യോഗത്തിലാണ് വീടൊരുക്കാൻ ഭൂമി ലഭിച്ചത്. പരിശീലകനായ ഹനീഫയുടെ സഹോദരന് സത്താറാണ് അഞ്ചു സെൻറ് ഭൂമി കൈമാറിയത്. എരുമപ്പെട്ടി സ്കൂളിലെ കായിക അധ്യാപകരായ ഹനീഫ, മൃദുല്‍ സി. ഭാസ്കര്‍, ഷാരാ സി. സേനന് എന്നിവരുടെ പിന്തുണയും ജംഷീലയുടെ ഉയർച്ചക്ക് പിറകിലുണ്ട്.
ഭൂമിയായതോടെ ‘മാധ്യമ’വും ‘അമ്മ’യും ‘യു.എ.ഇ എക്സ്ചേഞ്ച്-എൻ.എം.സി ഗ്രൂപ്പും’ ഒരുക്കുന്ന അക്ഷരവീട് പദ്ധതിയിലേക്ക് ജംഷീലയും അർഹത നേടുകയായിരുന്നു. ജംഷീലക്ക് വീടൊരുക്കാൻ സന്നദ്ധമാണെന്ന വിവരം ‘മാധ്യമം’ കായിക മന്ത്രി എ.സി. മൊയ്തീൻ മുഖേനയാണ് അറിയിച്ചത്. ആദ്യത്തെ അക്ഷരവീടിെൻറ സമർപ്പണ ചടങ്ങിൽ മന്ത്രിതന്നെ അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. ജംഷീലക്കുള്ള വീടിെൻറ നിർമാണോദ്ഘാടന ഫലകം ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നടൻ സിദ്ദീഖ് ലൈലക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.