യുവതിക്ക് നേരെ പീഡന ശ്രമം;ചുമട്ട് തൊഴിലാളി അറസ്റ്റില്‍
text_fieldsതിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ ചുമട്ട് തൊഴിലാളി അറസ്റ്റില്‍. വഞ്ചിയൂര്‍, ആലുംമൂട് ജഷ്നിലെ കയറ്റിറക്ക് തൊഴിലാളി വട്ടപ്പാറസ്വദേശിയും വഞ്ചിയൂരില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ ആശോകന് (52) ആണ് വഞ്ചിയൂര്‍ പൊലീസ് പിടിയിലായത്. വാടക വീട് മാറുന്നതിന് വീട്ടുസാധനങ്ങൾ മാറ്റുന്നതിനായി എത്തിയപ്പോഴാണ് ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയത്. കടന്ന് പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തിനിരായായ പെണ്‍കുട്ടി മാനസിക പ്രശ്നങ്ങളെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തുറിമാന്ഡ് ചെയ്തു. എന്നാല്‍ ചുമട്ടുതൊഴിലാളിയെ രക്ഷിക്കാന്‍ ചില നേതാക്കള്‍ രംഗത്തെത്തിയതായും ആരോപണമുണ്ട്. സാധാരണ അറസ്റ്റ് വിവരങ്ങള്‍ ചിത്രം സഹിതം മാധ്യമങ്ങൾക്ക് നല്‍കാറുണ്ടെങ്കിലും ഈ വിവരം പൊലീസ് രഹസ്യമാക്കി എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.