സ്കൂളിനും ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
text_fieldsകൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച സംഭവത്തില്‍ സ്കൂള്‍, ആശുപത്രി അധികൃതർെക്കതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് സ്കൂൾ മാനേജ്മെൻറിെൻറ തന്നെ അധീനതയിലുള്ള കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ്. ആ സമയത്ത് കുട്ടിക്ക് സംസാരിക്കാൻ സാധിച്ചിരുന്നു. എന്നാൽ, എന്താണ് കുട്ടിക്ക് പറയാനുള്ളതെന്ന് പൊലീസിനെയോ വീട്ടുകാരെയോ അറിയിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല.
കുട്ടിക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങൾ പുറത്തറിയരുതെന്ന് അവർ ആഗ്രഹിച്ചിരുന്നു. അതിനാലാണ് ചികിത്സ വൈകിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മാത്രമല്ല, മൂന്നുമണിക്കൂറിലധികം പ്രാഥമിക ശുശ്രൂഷ പോലും നൽകാൻ തയാറായില്ല.
പിന്നീട് ബന്ധുക്കൾ ഇടപെട്ട് മാധ്യമങ്ങളെ അറിയിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തപ്പോഴാണ് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ തയാറായത്. ആരോഗ്യനിലയെക്കുറിച്ച് ഇരുവിഭാഗവും വിവരങ്ങൾ മറച്ചുവെച്ചെന്നും കുഴപ്പമൊന്നുമില്ലെന്ന തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചതെന്നും ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് ഗൗരി താഴേക്ക് ചാടിയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒന്നരമണിക്കൂറിനു ശേഷം തലക്ക് മുറിവുപറ്റിയെന്നുമാത്രമാണ് ബന്ധുക്കളെ അറിയിച്ചത്. തലക്കും നെട്ടല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.ഇതൊന്നും കണ്ടുപിടിക്കാനോ മതിയായ ചികിത്സ നൽകാനോ ആശുപത്രി അധികൃതർ തയാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അനന്തപുരി ആശുപത്രിയിൽ എത്തിച്ചപ്പോൾ, മൂന്നു മണിക്കൂർ വൈകിപ്പോെയന്നാണ് അവിടെയുള്ളവർ അറിയിച്ചത്.
ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമാണ് മരണകാരണമെന്നാണ് അനന്തപുരിയിലെ ഡോക്ടർമാർ നൽകുന്ന വിശദീകരണം. കഴിഞ്ഞദിവസം മസ്തിഷ്കാഘാതം സംഭവിച്ചെങ്കിലും വെൻറിലേറ്ററിെൻറ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.