അരി വില കുതിക്കുന്നു; ചെറിയ ഉള്ളിക്കും റെക്കോഡ് വില
text_fieldsകോഴിക്കോട്: ഇതര സംസ്ഥാനങ്ങളിൽനിന്ന് വരവ് കുറഞ്ഞതോെട സംസ്ഥാനത്തെ അരിവിലയും ചെറിയ ഉള്ളി വിലയും കുതിക്കുന്നു. മലബാറിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കുറവ അരിക്ക് മുെമ്പങ്ങുമില്ലാത്ത വിലയാണ് വിപണിയിൽ. നല്ലയിനം കുറവ അരിക്ക് മൊത്ത വിപണിയിൽ 42 രൂപയും ഇടത്തരം കുറവക്ക് 38 രൂപയുമാണ് വില.
കഴിഞ്ഞ വർഷം 30 മുതൽ 32 രൂപയായിരുന്നു. ബംഗാൾ കുറവക്ക് 34 രൂപയുമാണ് മൊത്തവിപണിയിലെ വില. പൊന്നി, മട്ട, പച്ചരി തുടങ്ങിയവക്കും വില വർധിച്ചിട്ടുണ്ട്. തമിഴ്നാട്, ആന്ധ്ര, ബംഗാൾ, യു.പി എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അരി വരുന്നത്. എന്നാൽ, ബംഗ്ലാദേശിലേക്കും ശ്രീലങ്കയിലേക്കും അരി കയറ്റുമതി തുടങ്ങിയതാണ് കേരളത്തിലേക്ക് വരവ് കുറഞ്ഞതെന്ന് കച്ചവടക്കാർ പറയുന്നു.
മഴയുെട കുറവും കർഷകർ മറ്റു കൃഷിയിലേക്ക് മാറിയതും ഇൗ സംസ്ഥാനങ്ങളിലെല്ലാം അരി ഉൽപാദനം കുറച്ചിട്ടുണ്ട്. റമദാൻ ചന്തകളിലും സപ്ലൈകോകളിലും സബ്സിഡി നിരക്കിലുള്ള അരിയുടെ കുറവും ഉപേഭാക്താക്കളെ വലക്കുന്നുണ്ട്. മാവേലി സ്റ്റോറുകളിൽ സബ്സിഡി അരി മാസത്തിൽ ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമേ കിട്ടുന്നുള്ളു.
ചെറിയ ഉള്ളി വിലയും റെക്കോഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ചില്ലറ വിപണിയിൽ കിലോക്ക് 120 രൂപയിലെത്തിയിരിക്കുകയാണ് ചെറിയ ഉള്ളി വില. 110 രൂപക്ക് മുകളിലാണ് മൊത്തവില. പൊതുവെ മാർച്ച് എപ്രിൽ മാസങ്ങളിൽ വില ചെറിയതോതിൽ ഉയരാറുണ്ടെങ്കിലും നൂറു രൂപക്ക് മുകളിലെത്തുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ മാർച്ച് മാസം മുതലാണ് ഉള്ളി വിലയിൽ വർധന തുടങ്ങിയത്.
മാർച്ചിൽ കിലോക്ക് വിപണിയിൽ 65 രൂപയും എപ്രിലിൽ 75 രൂപയുമായിരുന്നു. മെയ് രണ്ടാംവാരം മുതലാണ് 100 രൂപക്ക് മുകളിലെത്തിയത്. ഉൾനാടുകളിലെത്തുേമ്പാൾ ഇതിലും കൂടുതൽ വില നൽകണം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉള്ളിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില വർധിക്കാനുള്ള കാരണം. തമിഴ്നാട്ടിൽനിന്ന് മാത്രമാണ് നിലവിൽ ഉള്ളിയെത്തുന്നുള്ളു. തമിഴ്നാട് സംഭരിച്ചുവെച്ച ഉള്ളിയാണ് ഇപ്പോൾ കേരളത്തിലേക്കയക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയം ചെറിയുള്ളിക്ക് 35 രൂപവരെയായിരുന്നു വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.