തർക്കം തീർന്നു; നെല്ല് സംഭരണം ഇന്ന് മുതൽ
text_fieldsകൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയും മില്ല് ഉടമകളുമായി നിലനിന്ന തർക്കം പരിഹരിച്ചു. സംഭരിക്കുന്ന നെല്ല് കുത്തിയെടുക്കുന്ന അരി പുറത്ത് പരിശോധനക്ക് വിേധയമാക്കുന്നത് സംബന്ധിച്ചായിരുന്നു തർക്കം. അരി ഏറ്റെടുക്കുന്ന സമയത്ത് മില്ലുകളിലും പിന്നീട് മൂന്ന് ദിവസത്തിനുള്ളിൽ ഗോഡൗണിലും പരിശോധനക്ക് വിധേയമാക്കാനാണ് സപ്ലൈകോ എം.ഡി. മുഹമ്മദ് ഹനീഫുമായി മില്ലുടമകളുടെ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ധാരണയായത്.
ഇതിെൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച മുതൽ സംഭരണം തുടങ്ങുമെന്ന് കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.കെ. കർണനും, ജനറൽ സെക്രട്ടറി വർക്കി പീറ്ററും അറിയിച്ചു. കുട്ടനാട്ടിലും പാലക്കാടും കൊയ്ത്ത് തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. എന്നാൽ, വിവിധ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് മില്ല് ഉടമകൾ സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയും, വകുപ്പ് മന്ത്രിയുമൊക്കെ പെങ്കടുത്ത് ചർച്ച നടത്തിയെങ്കിലും അരി പരിശോധിക്കുന്ന വിഷയത്തിൽ തർക്കം അവശേഷിക്കുകയായിരുന്നു.
നെല്ലിെൻറ ഗുണനിലവാര പരിശോധന മില്ലുകളിൽ തന്നെ നടത്തണമെന്നാണ് മില്ലുകാർ ആവശ്യപ്പെട്ടിരുന്നത്. അരി ഏറ്റെടുത്ത് കൊണ്ടുപോയ ശേഷം മാസങ്ങളോളം മില്ലുകളിൽ സൂക്ഷിക്കുകയും ഇതിനുശേഷം നിലവാരമില്ലെന്ന് പറഞ്ഞ് അരി മാറ്റിക്കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് നീതീകരിക്കാനാകില്ലെന്നായിരുന്നു മില്ല് ഉടമകളുടെ നിലപാട്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ നിയോഗിച്ച കമീഷൻ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളെല്ലാം സർക്കാർ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. 100 കിലോ നെല്ലിന് 68 കിലോ അരി തിരികെ കൊടുക്കണമെന്നത് 64 കിലോ ആയി ചുരുക്കിയിട്ടുണ്ട്. കൂടുതൽ നനവുള്ള നെല്ല് സംഭരിക്കേണ്ടി വരുേമ്പാൾ അത് സംബന്ധിച്ച് ജനകീയ സമിതിയാകും പരിശോധിച്ച് തിരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.