അരിവില വർധനവ്; കപ്പ പുഴുങ്ങി യൂത്ത് കോൺഗ്രസിെൻറ വേറിട്ട പ്രതിഷേധം
text_fieldsപുത്തൂർ: ചരിത്രത്തിൽ ആദ്യമായി പൊതു വിപണിയിൽ അരിയുടെ വില 50 രൂപയോളമെത്തിയിട്ടും അരി വില നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടാത്ത ഇടത് സർക്കാരിെൻറ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പുത്തൂർ ആലയ്ക്കൽ മുക്കിൽ കപ്പ പുഴുങ്ങി പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ്സ് പവിത്രേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധ സമരം നടത്തിയത്. അരി വില നിയന്ത്രിക്കാൻ കഴിയാത്ത സർക്കാർ ജനങ്ങളെ കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലേക്ക് തള്ളി വിടാനുള്ള ഒരുക്കത്തിലാണെന്നും ചോറിന് അരിക്ക് പകരം മറ്റെന്ത് ഉപയോഗിക്കാൻ കഴിയുമെന്ന് ചിന്തിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങളെ തള്ളി വിട്ട സർക്കാർ അഞ്ച് വർഷം വില വർധിക്കില്ലെന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനം നൽകിയിട്ട് ഭരണത്തിലേറി ഒൻപത് മാസത്തിനുള്ളിൽ സകല ഭക്ഷ്യ വസ്തുക്കളുടെയും വില വര്ധഒപ്പിച്ചെന്നും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ആരോപിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പാങ്ങോട്-ശിവഗിരി റോഡിൽ ആലയ്ക്കൽ മുക്കിൽ റോഡരികിലായാണ് കപ്പ പുഴുങ്ങി മുളകുടച്ചു നാട്ടുകാർക്ക് വിതരണം ചെയ്തത്. ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം വന്നപ്പോൾ പഴമക്കാർ കപ്പ പുഴുങ്ങി കഴിച്ചു ദിവസങ്ങൾ തള്ളി നീക്കുന്നതിനെ ഓർമ്മിപ്പിക്കാൻ കൂടിയായിരുന്നു ഈ പ്രതിഷേധ സമരം. ധാരാളം ആളുകൾ ഈ സമര രീതിക്ക് അഭിവാദ്യമർപ്പിച്ച് രാഷ്ട്രീയത്തിന് അതീതമായി എത്തി.
തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് പവിത്രേശ്വരം മണ്ഡലം പ്രസിഡന്റ് അനീഷ് പാങ്ങോട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജി. എസ്. മോഹനചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പവിത്രേശ്വരം അജയകുമാർ, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അനുരാജ് മാറനാട്, സുധി മാറനാട്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി കൈതക്കോട് രജികുമാർ, രഘു കുന്നുവിള, റ്റി.രാജീവൻ, എൻ. രഘുനാഥൻ, എ.അഖിൽ കുമാർ, ബിജു കുളങ്ങര എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.