കോൺഗ്രസ് വിട്ട റോസക്കുട്ടി സി.പി.എമ്മിൽ ചേർന്നു
text_fieldsകോഴിക്കോട്: കോൺഗ്രസ് വിട്ട കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി സി.പി.എമ്മിൽ ചേർന്നു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതിയാണ് ഇക്കാര്യം അറിയിച്ചത്. റോസക്കുട്ടി ടീച്ചറുടെ ബത്തേരിയിലെ വീട്ടിലെത്തി മധുരം നൽകിയായിരുന്നു റോസക്കുട്ടിയെ ശ്രീമതി ടീച്ചർ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
സഖാവ് റോസക്കുട്ടി ടീച്ചര്‍ ഇനി സി.പി.എമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇതു പ്രതീക്ഷിച്ചിരുന്നതാണ്. അത്രയധികം അവഗണന സഹിച്ചാണ് അവര്‍ ആ പാര്‍ട്ടിയില്‍ നിന്നത് പി.കെ. ശ്രീമതി പറഞ്ഞു. തങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടെന്നും ശ്രീമതി വ്യക്തമാക്കി.
കൽപ്പറ്റിയിലെ ഇടത് സ്ഥാനാർത്ഥി എം.വി ശ്രേയാംസ് കുമാറും റോസക്കുട്ടിയുടെ വീട്ടിലെത്തി. റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്നും ഇവരുമായി നേരത്തെ ചർച്ച നടത്തിയതാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി.
സ്ത്രീകളെ കോൺഗ്രസ് നിരന്തരം അവഗണിക്കുന്നതിൽ മനംനൊന്താണ് കോൺഗ്രസിൽ നിന്ന് രാജി വെക്കുന്നതെ റോസക്കുട്ടി ടീച്ചർ നേരത്തേ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.