ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്ന് റോഷി അഗസ്റ്റിൻ
text_fieldsതൊടുപുഴ: ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യതയില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. രാവിലെ ജലനിരപ്പ് വിലയിരുത്തി. നിരപ്പിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ജലനിരപ്പ് റെഡ് അലർട്ടിലേക്ക് എത്തിയിട്ടില്ല. ഇപ്പോഴും ഓറഞ്ച് അലർട്ടിൽ തന്നെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 2398.46 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇപ്പോൾ രണ്ടാം ഘട്ട മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മൂന്നാംഘട്ട മുന്നറിയിപ്പ് നൽകിയതിന് ശേഷമാവും ഡാം തുറന്ന് വിടുക.
ജലനിരപ്പ് ക്രമീകരിക്കാൻ നിയന്ത്രിതമായ അളവിലാവും വെള്ളം ഒഴുക്കിവിടുക. 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന അറിയിപ്പാണ് കഴിഞ്ഞ ദിവസം നൽകിയത്. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കലക്ടർ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.