ശബരിമല: തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണം
text_fieldsതിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തെ ദർശനസൗകര്യം മുൻവർഷത്തേതു പോലെയായിരിക്കുമെന്നും തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പൊലീസുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ വൻ തിരക്കാണുണ്ടായത്. തിരക്ക് കൂടിയതോടെ അടിയന്തരമായി കൂടുതൽ പൊലീസിനെ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഇടിമിന്നലിനെ തുടര്ന്ന് 35 മിനിട്ട് മാത്രമാണ് ശബരിമലയിൽ വൈദ്യുതി മുടങ്ങിയത്. വളരെ വേഗത്തിൽ തന്നെ പുനഃസ്ഥാപിക്കാനായി. മണ്ഡലകാലത്തെ ദർശനസൗകര്യം മുൻവർഷത്തേതു പോലെയായിരിക്കും. എന്നാൽ വെർച്വൽ ക്യൂ 80,000 വും ബുക്ക് ചെയ്യാതെ എത്തുന്ന ബാക്കിയുള്ളവർക്ക് സ്പോട്ട് ബുക്കിംഗും ഏർപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. മാലയിട്ട് വരുന്ന ഒറ്റ ഭക്തനും ദർശനം ലഭിക്കാതെ മടങ്ങിപ്പോവില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ചെറിയ ചെറിയ പ്രശ്നങ്ങൾ പെരുപ്പിച്ച് കാട്ടുന്നത് നിർഭാഗ്യകരമാണ്. ശബരിമലയിൽ വരുമാനം കുറഞ്ഞാൽ 1500 ക്ഷേത്രങ്ങളെയും ബാധിക്കും. അത് ദേവസ്വം ബോർഡിനെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരം കുടുംബങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.