ശബരിമല: തീർഥാടകരുടെ എണ്ണം നിയന്ത്രിക്കാൻ അയൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്തും
text_fieldsകോട്ടയം: കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ശബരിമല തീർഥാടനത്തിന് അനുമതിയായെങ്കിലും തീർഥാടകരുടെ എണ്ണം സംബന്ധിച്ച് അവ്യക്തത. 28ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗം അന്തിമ തീരുമാനത്തിൽ എത്തുമെന്ന സൂചനയാണ് ദേവസ്വം ബോർഡ് നൽകുന്നത്. എന്നാൽ, ആരോഗ്യവകുപ്പിെൻറ നിർദേശത്തിന് അനുസരിച്ചുമതി അന്തിമ തീരുമാനമെന്ന നിലപാടിലാണ് സർക്കാർ.
വെർച്വൽ ക്യൂ പാസ് വഴി മാത്രമാകും പ്രവേശനം. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും വേണം. തീർഥാടകരിൽ ബഹുഭൂരിപക്ഷവും ഇതര സംസ്ഥാനക്കാരായതിനാൽ ശക്തമായ പരിശോധന വേണമെന്നാണ് നിർദേശം. ഇതിനായി നിലക്കലിൽ ആൻറിജൻ പരിശോധന സംവിധാനവും പരിഗണനയിലാണ്. എത്രപേരെ ഒരേസമയം പരിശോധിക്കാൻ കഴിയുമെന്നതടക്കം തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. ആദ്യം പ്രതിദിനം 20,000 പേരെ വരെ പ്രവേശിപ്പിക്കാനായിരുന്നു ധാരണ.
5000 വരെ മതിയെന്ന നിലപാടിലേക്കാണ് ഇപ്പോൾ ചർച്ചകൾ നീങ്ങുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരെ എങ്ങനെ നിയന്ത്രിക്കണമെന്നതും ചർച്ചയിലാണ്. ഇടത്താവളങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ചും ചർച്ചകൾ സജീവമാണ്. പരമ്പരാഗത പാതകൾ, ആചാരാനുഷ്ഠാനങ്ങൾ, അതിർത്തി ചെക്പോസ്റ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ, പ്രധാന ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെല്ലാം വിപുലമായ സുരക്ഷ സംവിധാനമാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവെക്കുന്നത്.
പൊലീസിെൻറ സേവനം സംബന്ധിച്ചും തീരുമാനം ഉണ്ടാകേണ്ടതുണ്ട്. പൊലീസിെൻറ എണ്ണം കുറക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. തീർഥാടകരെ നിയന്ത്രിക്കാൻ അയൽ സംസ്ഥാനങ്ങളുമായി കേരളം ചർച്ച നടത്തും. അതിർത്തി ചെക്പോസ്റ്റുകളിലടക്കം കർശന സുരക്ഷ ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.