ശബരിമല ദർശനം: പട്ടികയിൽ യുവതികൾ 17 പേർ മാത്രം; തിരുത്താൻ നിർദേശം
text_fieldsതിരുവനന്തപുരം: ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സർക്കാ ർ സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയിലുള്ളവരിൽ 17 പേർ മാത്രമാണ് യുവതികളെന്ന് പരിശോധനയിൽ വ്യക്തമായി. തെറ്റുപറ്റിയ സാഹചര്യത്തിൽ പട്ടിക തിരുത്താൻ നിർദേശം നൽ കി.
51 േപരുടെ പട്ടികയിൽനിന്ന് 34 പേരെ ഒഴിവാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിെൻറ നേതൃത്വത്തിലെ ഉന്നതതലസമിതിയാണ് ശിപാർശചെയ്തത്. തിരുത്തിയ പട്ടികയായിരിക്കും ശബരിമല യുവതി പ്രവേശനം സംബന്ധിച്ച റിവ്യൂ ഹരജി പരിഗണിക്കുേമ്പാൾ സർക്കാർ കോടതിയിൽ സമർപ്പിക്കുകയെന്നാണ് അറിയുന്നത്. ഇവർക്ക് പുറമെ ദർശനം നടത്തിയ കനകദുർഗ, മഞ്ജു, ബിന്ദു എന്നിവരുടെ പേരുകൾകൂടി ഉൾപ്പെടുത്തിയാകും നൽകുക.
സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ച പട്ടികയിൽ 50 വയസ്സ് കഴിഞ്ഞവരും പുരുഷന്മാരും ഉൾപ്പെട്ടിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശപ്രകാരം പട്ടിക പരിശോധിച്ചത്.
ഇൗ പരിശോധനയിൽ പട്ടികയിൽ നാല് പുരുഷന്മാരും 50 വയസ്സിന് മേൽ പ്രായമുള്ള 30 സ്ത്രീകളും ഉൾപ്പെെട്ടന്ന് സമിതി കണ്ടെത്തിയെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.