ശരണമന്ത്രങ്ങളുമായി റഷ്യന്‍ സംഘം
text_fieldsശബരിമല: അയ്യപ്പനെ കാണാന്‍ റഷ്യയില്‍നിന്ന് അവരത്തെുന്നത് തുടര്‍ച്ചയായി ഇത് 11ാം വര്‍ഷം. ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളില്‍ ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിച്ച സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് സ്വദേശി ഇല്ലിയ എന്ന ഇന്ദുചൂഡന്‍െറ നേതൃത്വത്തിലാണ് സംഘം എത്തിയത്. രണ്ടു മക്കളും സുഹൃത്തുക്കളായ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്നതായിരുന്നു സംഘം. 41 ദിവസത്തെ വ്രതം അടക്കമുള്ള ആചാരങ്ങളെല്ലാം പാലിച്ചായിരുന്നു മലകയറ്റം.
ശരണമന്ത്രങ്ങള്‍ സ്ഫുടമായി ഉച്ചരിക്കുന്ന റഷ്യന്‍ സംഘം മറ്റ് ഭക്തര്‍ക്ക് കൗതുകമായി. ഇടുക്കിയിലെ വേദപഠന കേന്ദ്രത്തില്‍നിന്നാണ് ഇല്ലിയ ആധ്യാത്മിക വിഷയങ്ങളില്‍ പഠനം നടത്തിയത്. തുടര്‍ന്ന് ഹിന്ദുമതം സ്വീകരിച്ചു. പേര് ഇന്ദുചൂഡനെന്നു മാറ്റി. സ്വന്തം നാട്ടില്‍ അദ്ദേഹത്തില്‍നിന്ന് വേദപാഠങ്ങള്‍ പഠിക്കാന്‍ ഒട്ടേറെപ്പേരുണ്ടായി. ഇപ്പോള്‍ നാട്ടിലെ ബിസിനസിനൊപ്പം ആധ്യാത്മിക ചിന്തകളും പ്രവര്‍ത്തനങ്ങളും നടത്തുന്നു.
തുടര്‍ന്നുള്ള എല്ലാ മണ്ഡലകാലത്തും അയ്യപ്പദര്‍ശനം നടത്തുമെന്നും നാട്ടില്‍ ഒട്ടേറെപ്പേര്‍ക്ക് തന്‍െറ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാണെന്നും അദ്ദേഹം പറയുന്നു. കൊച്ചി സ്വദേശി മഹേശനാണ് പെരിയസ്വാമി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റഷ്യന്‍ സ്വാമിമാരുമായി മലയിലത്തെുന്നത് മഹേശന്‍ സ്വാമിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.