ശബരിമലയില്‍ ഇ-കാണിക്ക അര്‍പ്പിക്കാം
text_fieldsശബരിമല: ശബരിമലയില്‍ അയ്യനു കാണിക്ക സമര്‍പ്പിക്കാന്‍ ഇനി ഇലക്ട്രോണിക് സംവിധാനവും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കാണിക്ക അര്‍പ്പിക്കാനുള്ള സൈ്വപ്പിങ് യന്ത്രം ധനലക്ഷ്മി ബാങ്കാണ് സന്നിധാനത്ത് സ്ഥാപിച്ചത്. ഇതിന്‍െറ ഉദ്ഘാടനം ആലപ്പുഴ സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. ബോര്‍ഡ് അംഗം അജയ് തറയില്‍ പങ്കെടുത്തു.
പണം നേരിട്ട് കൈകാര്യം ചെയ്യുമ്പോഴുള്ള ഒട്ടേറെ ബുദ്ധിമുട്ടുകള്‍ക്ക് ഇതിലൂടെ പരിഹാരമാകും. നോട്ട് പിന്‍വലിക്കലിന്‍െറ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന ഭക്തര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇ-കാണിക്ക ഏര്‍പ്പെടുത്തിയതെന്ന് അജയ് തറയില്‍ പറഞ്ഞു.
സോപാനത്ത് ഇടതു വശത്തെ കൗണ്ടറിലാണ് സംവിധാനം ഒരുക്കിയത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരമാവധി നല്‍കാവുന്ന തുകക്ക് പരിധിയില്ല. കുറഞ്ഞത് 10 രൂപയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കുറഞ്ഞത് ഒരു രൂപയും കാണിക്ക നല്‍കാം. എല്ലാ ബാങ്കുകളുടെയും എല്ലാത്തരം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഇവിടെ ഉപയോഗിക്കാം. കാര്‍ഡ് സൈ്വപ്പ് ചെയ്ത് തുക ബാങ്കിലേക്ക് ക്രെഡിറ്റ് ചെയ്താല്‍ ഭക്തന് നല്‍കുന്ന രണ്ട് സ്ളിപ്പിലൊന്ന് കൗണ്ടറില്‍ തന്നെയുള്ള കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കണം. നട തുറന്നിരിക്കുന്ന സമയത്തു മാത്രമേ ഇ-കാണിക്ക കൗണ്ടറും പ്രവര്‍ത്തിക്കൂ.
ഭക്തര്‍ക്ക് പണം കൊണ്ടുവരുന്നതിലെ ബുദ്ധിമുട്ട്, നാണയങ്ങളായും വിവിധ മൂല്യമുള്ള നോട്ടുകളായും കിട്ടുന്ന തുക എണ്ണിത്തിട്ടപ്പെടുത്തുന്ന ഉത്തരവാദിത്തം എന്നിവക്ക് ഇ-കാണിക്കയിലൂടെ ഏറക്കുറെ പരിഹാരമാകും.
ക്ഷേത്രവരുമാനത്തിന്‍െറ കൃത്യമായ കണക്ക് അറിയാനാകുമെന്നതും പ്രത്യേകതയാണ്. നിലവില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.