തീര്‍ഥാടന പാതകളെല്ലാം സജീവം, കാനനപാതകളിലും വന്‍ തിരക്ക്
text_fieldsകോട്ടയം: മതസൗഹാര്‍ദത്തിന്‍െറ ഈറ്റില്ലമായ എരുമേലിയിലും അഴുത-കാളകെട്ടി-കണമലയടക്കം തീര്‍ഥാടന പാതകളിലെല്ലാം അയ്യപ്പഭക്തരുടെ വന്‍ തിരക്ക്. ദുര്‍ഘടംപിടിച്ച പുരാതന കാനനപാതകളിലെല്ലാം തീര്‍ഥാടകരുടെ ഒഴുക്കാണ്.
എരുമേലിയില്‍നിന്ന് പേരൂര്‍തോട്-കോയിക്കല്‍കാവ്-അഴുത വഴിയുള്ള കാനനപാതയില്‍ അടിസ്ഥാന സൗകര്യം പരിമിതമാണെങ്കിലും രാപകല്‍ തീര്‍ഥാടകരുടെ തിരക്കാണ്. ഇവിടെ വഴിയോരക്കച്ചവടങ്ങളും തകൃതി. ഇതോടൊപ്പം കൊടുംവനത്തിലൂടെ തന്നെയുള്ള സത്രം-പുല്ലുമേട് പാതയും തീര്‍ഥാടകരെക്കൊണ്ട് സജീവമായി. കോട്ടയം-കുമളി ദേശീയപാതയില്‍ വണ്ടിപ്പെരിയാറ്റില്‍നിന്ന് തിരിഞ്ഞ് വള്ളക്കടവ് വഴി പുല്ലുമേട്ടിലൂടെ സന്നിധാനത്ത് എത്തുന്ന പാതയിലൂടെ ദിനേന ആയരിങ്ങളാണ് നീങ്ങുന്നത്.
സത്രത്തില്‍നിന്ന് പുല്ലുമേട്ടിലേക്കുള്ള പാതയില്‍ വന്യമൃഗശല്യം രൂക്ഷമായതിനാല്‍ പൊലീസും വനംവകുപ്പും കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. 23 കിലോമീറ്ററാണ് ദൂരം. വനപാതയിലൂടെ പോകുന്നവരുടെ പൂര്‍ണ മേല്‍വിലാസം വനംവകുപ്പിന് നല്‍കണം. പ്ളാസ്റ്റിക്കിന് നിയന്ത്രണമുള്ളതിനാല്‍ പരിശോധന ശക്തമാണ്. കാനനപാതയിലെ സത്രം ഗേറ്റ് രാവിലെ മാത്രമാണ് ഇപ്പോള്‍ തുറന്നുകൊടുക്കുക.
പുല്ലുമേട് ദുരന്തത്തിന് ശേഷം ഇതുവഴി യാത്രക്ക് സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടെങ്കിലും തീര്‍ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും മണ്ഡല-മകരവിളക്ക് കാലത്ത് ഒരുക്കുന്ന തിരക്കിലാണ് പൊലീസും വനംവകുപ്പും. ഇടുക്കി ജില്ല പൊലീസ് മേധാവിക്കാണ് ഇവിടുത്തെ പൂര്‍ണ സുരക്ഷാനിയന്ത്രണം. പുല്ലുമേട്ടിലത്തെി അടിയന്തര സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി എസ്.പി അറിയിച്ചു.
കൊക്കകളും മഞ്ഞുമൂടിയ വഴികളും അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. മുമ്പ് പുല്ലുമേട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി മിനിബസ് സര്‍വിസ് നടത്തിയിരുന്നു. ഇപ്പോള്‍ സര്‍വിസ് നിര്‍ത്തിവെച്ചു. എന്നാല്‍, ജീപ്പുകള്‍ വന്‍നിരക്ക് ഈടാക്കി സര്‍വിസ് നടത്തുന്നുമുണ്ട്. ആയിരക്കണക്കിന് തീര്‍ഥാടകരാണ് ജീപ്പില്‍ പുല്ലുമേട്ടില്‍ എത്തുന്നത്. ജീപ്പുകാര്‍ തീര്‍ഥാടകരെ പിഴിയുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു.
ഇതുവരെ ലക്ഷങ്ങളാണ് പേട്ടക്കവലയിലെ കൊച്ചമ്പലത്തില്‍നിന്ന് പേട്ടതുള്ളി വാവരുപള്ളിക്ക് വലംവെച്ച് വലിയമ്പല ദര്‍ശനത്തിനുശേഷം പുരാതന കാനനപാതയിലൂടെയും വാഹനങ്ങളിലുമായി സന്നിധാനത്തേക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.