ഒരു സമൂഹത്തെ ഒറ്റപ്പെടുത്താൻ ആസൂത്രിത നീക്കം തകൃതിയായി നടക്കുന്നു -മന്ത്രി സജി ചെറിയാൻ
text_fieldsകായംകുളം: കേരളത്തിന്റെ സാമൂഹിക ഘടനയെ തകർക്കാൻ ഇറങ്ങിയ ഛിദ്രശക്തികളെ കരുതിയിരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ. കറ്റാനം പോപ്പ് പയസ് സ്കൂൾ ഗ്രൗണ്ടിൽ ഭരണിക്കാവ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങൾ തകൃതിയായി നടക്കുന്നു. കേരള സ്റ്റോറി പോലുള്ള സിനിമകൾ ഇതിന്റെ ഭാഗമാണ്. എതിർപ്പുകൾ ഉയർന്നപ്പോൾ 32,000 പേർ തീവ്രവാദ കേന്ദ്രത്തിൽ പോയി എന്നത് മൂന്നായി ചുരുക്കിയിരിക്കുന്നു. ശാസ്ത്രം വളർന്ന കാലത്ത് അന്ധവിശ്വാസവും വർധിക്കുകയാണ്. റോക്കറ്റ് വിട്ടാലും തേങ്ങ പൊട്ടിക്കുന്ന യുഗത്തിലാണ് നമ്മൾ ഇപ്പോഴും. ഇതാണ് പലരും മുതലെടുക്കുന്നത്. ചരട് കെട്ടലുകളിലൂടെയാണ് ഇത് തെളിഞ്ഞ് കാണുന്നത്. പുരോഗമന വാദികൾ എന്ന് നടിക്കുന്നവർ ആരും കാണാതിരിക്കാൻ അരയിലാണ് ചരട് കെട്ടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ചരിത്രത്തെ മതവുമായി കൂട്ടിചേർത്ത് മാറ്റി തിരുത്തുന്ന തെറ്റായ സംസ്കാരം അപകടകരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി മുരുകൻ കാട്ടാക്കട പറഞ്ഞു. 500 വർഷത്തെ ഭരണ ചരിത്രത്തെയാണ് ഇതിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വൽസല, അഡ്വ. ടി.എസ്. താഹ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ദീപ, അഡ്വ. കെ.ആർ. അനിൽകുമാർ , ബിജി പ്രസാദ്, പൊതുപ്രവർത്തകരായ കോശി അലക്സ്, എ.എം. ഹാഷിർ , സിനു ഖാൻ , കെ.ആർ. ഷൈജു, സുരേഷ് കോട്ട വിള, മാത്യു ഫിലിപ്പ് എന്നിവർ സംസാരിച്ചു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.