സേവനവും ജീവ കാരുണ്യവും സമീർ സിദ്ദീഖിക്ക് ജീവിതം
text_fieldsമൂവാറ്റുപുഴ: ക്ലാസ് മുറിയിലെ പഠിപ്പിക്കലിൽ ഒതുങ്ങുന്നതല്ല അധ്യാപകെൻറ സാമൂഹിക ഉത്തരവാദിത്തമെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് സമീർ സിദ്ദീഖി. തിരുവനന്തപു രം ആര്യനാട്ട് നിന്നെത്തി അധ്യാപനത്തോടൊപ്പം സാമൂഹിക സേവന ജീവ കാരുണ്യപ്രവർത്തനങ ്ങളിൽ സജീവമായ ഈ അധ്യാപകൻ മൂവാറ്റുപുഴയിലെ മാറാടി ഗ്രാമത്തിന് പ്രിയപ്പെട്ടവനാ ണ്. ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ അധ്യാപകനും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറുമായ ഇദ്ദേഹത്തിെൻറ ജീവിതത്തിലെ നല്ലൊരു സമയവും വിദ്യാർഥികൾക്കും അശരണരായ സഹജീവികൾക്കുമൊപ്പമാണ്.
പുസ്തകത്താളുകൾക്ക് അപ്പുറമാണ് ഇദ്ദേഹത്തിെൻറ കർമമണ്ഡലം. ഭവനരഹിതർക്ക് വീട് നിർമാണം, സൗജന്യ വൈദ്യുതീകരണം, അർബുദരോഗികൾക്ക് സാന്ത്വന സ്പർശം. ഇതെല്ലാം അതിൽപ്പെടുന്നു. ചാണകവും ഗോമൂത്രവും പഴയ ന്യൂസ്പേപ്പറും വിറ്റും ഭക്ഷ്യമേള നടത്തിയുമാണ് ഫണ്ട് സ്വരൂപിക്കുന്നത്. എ.പി.ജെ അബ്ദുൾകലാമിെൻറ ഓർമക്കായി ‘ആയിരം അഗ്നിച്ചിറകുകൾ’ എന്ന പേരിൽ വിദ്യാർഥികളുടെയും സ്വന്തം വീട്ടിലുമായി പൊതുജനങ്ങൾക്കായി ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സ്ഥാപിച്ചു.
മാറാടി പഞ്ചായത്തിലെ നാലാം വാർഡിനെ പരിസ്ഥിതി സൗഹൃദമാക്കാൻ മുഴുവൻ വീടുകളിലും പ്ലാസ്റ്റിക് ശേഖരിക്കാൻ തുണിസഞ്ചി നൽകി. ജൈവ പച്ചക്കറി, പേപ്പർ കാരിബാഗ് വിതരണം, അവയവദാന സമ്മത പത്രിക സമർപ്പണം എന്നിവയിലെല്ലാം സമീർ സിദ്ദീഖിയുടെ നേതൃത്വമുണ്ട്. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർക്ക് കേന്ദ്ര സർക്കാർ നൽകുന്ന നാഷനൽ യങ്ങ് ലീഡേഴ്സ് അവാർഡ്, സംസ്ഥാന സർക്കാറിെൻറ മികച്ച എൻ.എസ്. എസ് പ്രോഗ്രാം ഓഫിസർക്കുള്ള അവാർഡ്, സാമൂഹിക സേവനത്തിന് അടൂർ ഭാസി കൾചറൽ ഫോറത്തിെൻറ കർമ രത്ന പുരസ്കാരം, മികച്ച കർഷക അധ്യാപകനുള്ള കേരള ബാല കൃഷിശാസ്ത്ര കോൺഗ്രസ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി.
കുട്ടനാട്ടിലെയും വയനാട്ടിലെയും പ്രളയബാധിതർക്ക് സഹായമെത്തിക്കാനും മുൻനിരയിലുണ്ടായിരുന്നു. ലൈവ് സ്റ്റോക്ക് മാനേജ്മെൻറ് വിഷയത്തിൽ പുറത്തിറക്കിയ പുസ്തകത്തിെൻറ രചയിതാവുമാണ്. പ്രായം പഠനത്തിന് തടസ്സമെല്ലന്ന് തെളിയിച്ച സമീർ സിദ്ദീഖി ഇപ്പോഴും വിദ്യാർഥിയാണ്. അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് ലേബർ മാനേജ്മെൻറിന് പഠിക്കുന്നു. തിരുവനന്തപുരം വഞ്ചിയൂർ ബാറിൽ ഏഴ് വർഷത്തോളം അഭിഭാഷകനായിരുന്നു. തസ്നീമാണ് ഭാര്യ: മകൻ: റെയ്ഹാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.