ഏഴ് ജില്ലകളിൽ മാലിന്യ സംസ്കരണ പ്ലാൻറുകൾ; കമ്പനികളുടെ യോഗ്യതയിൽ മാറ്റം
text_fieldsതിരുവനന്തപുരം: ഏഴ് ജില്ലകളില്‍ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഖരമാലിന്യ സംസ്കരണ പ്ലാൻറുകൾക്കായി വിദേശത്ത് പ്രവർത്തന പരിചയമുള്ള കമ്പനികളെയും പരിഗണിക്കും. ഇതിനായി കമ്പനികളുടെ യോഗ്യത പുനർനിർണയിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പൊതു സ്വകാര്യ-പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വിവിധ നഗരസഭകളും വൈദ്യുതി ബോർഡും സംസ്ഥാന വ്യവസായ വികസന കോർപറേഷനും (കെ.എസ്.ഐ.ഡി.സി) ചേർന്നാണ് നടപ്പാക്കുക. ബി.ഒ.ടി മാതൃകയിലാകും ഇത്.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിൽ സ്ഥാപിക്കുന്ന പ്ലാൻറുകള്‍ അഞ്ച് മെഗാവാട്ട് വൈദ്യുതി വരെ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാകും. പ്ലാൻറിെൻറ പ്രതിദിന സംസ്കരണ ശേഷി 300 ടൺ ആയിരിക്കണമെന്ന വ്യവസ്ഥ പുതുതായി ഉൾപ്പെടുത്തി.
സംസ്കരിക്കാൻ മാലിന്യം നിശ്ചിത അളവിൽ നൽകേണ്ട ബാധ്യത ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിനായിരിക്കും. അതിെൻറ 90 ശതമാനമെങ്കിലും നൽകിയില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ പിഴയൊടുക്കണം. നിശ്ചിത അളവിൽ മാലിന്യം നൽകാൻ കെ.എസ്.ഐ.ഡി.സിയും തദ്ദേശസ്ഥാപനവും പ്രത്യേക കരാർ ഉണ്ടാക്കും.
രാജ്യത്തോ വിദേശത്തോ കുറഞ്ഞത് ഒരു മെഗാവാട്ട് ശേഷിയുള്ള പ്ലാെൻറങ്കിലും രൂപകൽപന ചെയ്തവർക്കും പ്രവർത്തിപ്പിക്കുന്നവർക്കും കരാറിൽ പങ്കെടുക്കാം. വിദേശത്താണെങ്കിൽ അഞ്ച് വർഷവും ഇന്ത്യയിലാണെങ്കിൽ ഒരു വർഷവും പരിചയം വേണം. പാലക്കാട്ട് വൈദ്യുതി ബോർഡിെൻറ ഭൂമിയിലും മറ്റ് സ്ഥലങ്ങളിൽ മറ്റ് വിവിധ വകുപ്പുകളുടെ ഭൂമിയിലുമാണ് പ്ലാൻറ് സ്ഥാപിക്കുക. ഏഴിടത്തും സ്ഥലം കണ്ടെത്തിയിട്ടുെണ്ടന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
െറഗുലേറ്ററി കമീഷെൻറ നിരക്കിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങും. ഡൽഹി ആസ്ഥാനമായ ഐ.ആർ.ജി സിസ്റ്റം സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിനെ കൺസൾട്ടൻറായി കെ.എസ്.ഐ.ഡി.സി നിയമിച്ചിരുന്നു.
മാലിന്യ പ്ലാൻറുകൾക്കെതിരെ പല സ്ഥലത്തും ശക്തമായ എതിർപ്പുണ്ട്. തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമ്മലയിൽ പദ്ധതി തുടങ്ങാനാണ് നീക്കമെങ്കിലും അവിടെ പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.