Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈംഗിക പീഡനം: പാർട്ടി...

ലൈംഗിക പീഡനം: പാർട്ടി അന്വേഷിക്ക​െട്ടയെന്ന്​ പി.കെ ശശി

text_fields
bookmark_border
ലൈംഗിക പീഡനം: പാർട്ടി അന്വേഷിക്ക​െട്ടയെന്ന്​ പി.കെ ശശി
cancel

പാലക്കാട്: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശി. പരാതിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പാർട്ടി പരാതി അന്വേഷിക്കുമെന്നും മാധ്യമങ്ങളിലൂടെയാണ്​ അറിഞ്ഞത്​. തനിക്കെതിരെ പരാതി കിട്ടിയതായി പാര്‍ട്ടി തന്നോട് പറയുകയോ വിശദീകരണം ചോദിക്കുകയോ ഉണ്ടായിട്ടില്ല. വിഷയത്തിൽ പാർട്ടി അന്വേഷണം നടത്ത​െട്ട. ഉത്തമ കമ്മ്യൂണിസ്​റ്റുകാരനെന്ന ബോധത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിത്​. ത​​​െൻറ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് ആദ്യമായാണ് ഇത്തരമൊരു ആരോപണം.രാഷ്​ട്രീയ പ്രവർത്തനങ്ങളുമായി താൻ മുന്നോട്ടുപോകും. തന്നെ തകർക്കാൻ ശ്രമിക്കുന്നവരാണ്​ ഇതിനു പിന്നിലെന്നും ശശി പ്രതികരിച്ചു.

ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ലൈംഗിക പീഡന പരാതി നല്‍കിയത്. മണ്ണാർക്കാട് പാർട്ടി ഓഫിസിൽ വച്ച് എം.എൽ.എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ്​ പരാതിയിൽ ഉന്നയിക്കുന്നത്. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്.

പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ്​ അവർ പി.ബി അംഗം ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്​. ഇത്​ അവൈലബിള്‍ പി.ബി അറിയിക്കുകയും തുടര്‍ന്ന് പരാതി അന്വേഷിച്ച്​ നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.
എന്നാൽ പരാതിയെ കുറിച്ച്​ അറിയില്ലെന്നാണ്​ പാലക്കാട്​ ജില്ല സെക്രട്ടറി സി.കെ രാജേന്ദ്ര​​​െൻറ പ്രതികരണം. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspk sasiSexual Scandalinquiry
News Summary - Sexual scandal - Ready to face any inquiry- PK Sasi- Kerala news
Next Story