Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരാട്ടെ,യോഗ...

കരാട്ടെ,യോഗ ക്ലാസുകളുടെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ

text_fields
bookmark_border
കരാട്ടെ,യോഗ ക്ലാസുകളുടെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ
cancel

മരട്: കരാട്ടെ, യോഗ ക്ലാസുകളുടെ മറവിൽ പീഡനം നടത്തിയെന്ന പരാതിയിൽ യുവാവ്​ പൊലീസ്​ പിടിയിൽ.നിരവത്ത് റോഡിൽ ബോധി ധർമ്മ സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥനായ മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത് (39) ആണ് പീഡനക്കേസിൽ മരട് പൊലീസിന്‍റെ പിടിയിലായത്.

പ്രതി തന്‍റെ സ്ഥാപനത്തിൽ കരാട്ടെ പഠനത്തിനായി വന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് പീഢനത്തിന് ഇരയാക്കിയത്. പ്രതി മൂന്ന്​ വർഷമായി മരടിൽ കെട്ടിടം വാടകയ്ക്ക് എടുത്ത് സ്ഥാപനം നടത്തി വരികയായിരുന്നു. സ്ത്രീകളും പുരുഷൻമാരുമായി ധാരാളം പേർ കരാട്ടെ, യോഗ തുടങ്ങിയവ പരിശീലിക്കുന്നതിനായി ഈ സ്ഥാപനത്തിൽ എത്തിയിരുന്നു.

ഒറ്റക്ക്​ വരുന്ന സ്ത്രീകളെ വശീകരിക്കുന്നതിനായി അതിരാവിലേയും വൈകീട്ടും പ്രത്യേകം ക്ലാസുകൾ നൽകുന്നതാണ് പ്രതിയുടെ രീതി. ലൈംഗീക ചൂഷണം ചെയ്യുന്നതിന് വേണ്ടി അതിരാവിലെ മറ്റാരും വരാത്ത സമയത്താണ് യുവതിക്ക് പരിശീലന സമയം ക്രമീകരിച്ചിരുന്നത്. പ്രതി ഇതേ രീതിയിൽ തമിഴ്നാട് സ്വദേശിനിയെ ലൈഗിംക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിന് മരട് പോലീസ് റിമാൻഡ്​ ചെയ്തിരുന്നു. നിരവധി സത്രീകളെ ഇയാൾ ഇതേ രീതിയിൽ ചൂഷണം ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്.

പ്രതി സംഭവത്തിന് ശേഷം നാട്ടിലേക്ക്​ പോയതായി വിവരം ലഭിച്ചതിനെ തുടർന്ന് മരട് പോലീസ് പൊന്നാനിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuse
News Summary - sexually abused by yoga teacher
Next Story