Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ് വധം:...

ഷുഹൈബ് വധം: സർക്കാറിന്​ പാര്‍ട്ടിയിലെ ഉന്നതര്‍ കുടുങ്ങുമെന്ന ഭയം -ചെന്നിത്തല 

text_fields
bookmark_border
ഷുഹൈബ് വധം: സർക്കാറിന്​ പാര്‍ട്ടിയിലെ ഉന്നതര്‍ കുടുങ്ങുമെന്ന ഭയം -ചെന്നിത്തല 
cancel

തിരുവന്തപുരം: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ പാര്‍ട്ടിയിലെ ഉന്നതര്‍ കുടുങ്ങുമെന്ന ഭയം കാരണമാണ്  ഹൈക്കോടതി വധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ഏത് തരത്തിലുള്ള അന്വേഷണത്തിനും  തയ്യാറാണെന്ന് ആദ്യം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പിന്നാക്കം പോകുന്നത് പലതും മറച്ചു വയ്ക്കാനുള്ളതു കൊണ്ടാണ്. ഇപ്പോള്‍ സംസ്ഥാന പൊലീസ് നടത്തുന്ന  കേസന്വേഷണം ഫലപ്രദമല്ലെന്ന്  വസ്തുതകള്‍ പരിശോധിച്ചാണ് ഹൈകോടതി കണ്ടെത്തിയത്.

കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാതിരുന്നതിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. ഈ കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ല. സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും ഒന്നും മറച്ചു വെക്കാനില്ലെങ്കിൽ സി.ബി.ഐ അന്വേഷണത്തെ അവര്‍ ഭയപ്പെടുന്നതെന്തിനെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimchennithalakerala newsGovernmentmalayalam newsShuhaib Murder case
News Summary - shuhaib murder case chennithala on government - Kerala news
Next Story