പി.കെ. ശശിക്കെതിരെ പരാതി കിട്ടിയെന്ന് യെച്ചൂരി; സംസ്ഥാന കമ്മിറ്റി കൈകാര്യം ചെയ്യുമെന്ന് പി.ബി
text_fieldsന്യൂഡൽഹി: ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ പീഡന പരാതി പാർട്ടി കൈകാര്യം ചെയ്ത രീതിയെച്ചൊല്ലി സി.പി.എം നേതൃതലത്തിൽ കടുത്ത ഭിന്നത. സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വത്തിലെ ചിലരും ഒരു വശത്ത്, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറുവശത്ത്. അമർഷം പുകയുന്നതിനൊടുവിൽ ജനറൽ സെക്രട്ടറിയുടെ സമീപനം തള്ളിപ്പറയുന്ന വിധം പോളിറ്റ് ബ്യൂറോ പ്രസ്താവനയിറക്കി.
പി.കെ. ശശിക്കെതിരായ പരാതി സംസ്ഥാന നേതൃത്വം മൂടിവെക്കുകയോ നടപടി വൈകിപ്പിക്കുകയോ ചെയ്തുവെന്ന കാഴ്ചപ്പാടാണ് സീതാറാം യെച്ചൂരിക്ക്. എന്നാൽ, സംസ്ഥാന നേതൃത്വത്തെ കൊച്ചാക്കുന്ന വിധം ജനറൽ സെക്രട്ടറി പെരുമാറിയെന്നാണ് കുറ്റപ്പെടുത്തൽ. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരസ്യമായിത്തന്നെ പിന്തുണക്കുന്ന വിധം പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് എന്നിവർ രംഗത്തുവന്നു.
പോളിറ്റ് ബ്യൂറോക്ക് പ്രസ്താവന ഇറക്കേണ്ടി വന്നത് ഇൗ പശ്ചാത്തലത്തിലാണ്. ‘കേരളത്തിലെ ഒരു ജനപ്രതിനിധിക്കെതിരായ പരാതിയിൽ പാർട്ടി സെൻറർ ഇടപെട്ടുവെന്നും നടപടിയെടുക്കാൻ നിർദേശിച്ചുവെന്നുമുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണ്. പാർട്ടി സെൻറർ ഇടപെട്ടിട്ടില്ല. അത്തരത്തിലുള്ള എല്ലാ പരാതികളും പതിവുപോലെ സംസ്ഥാന കമ്മിറ്റി കൈകാര്യം ചെയ്യും’ -പി.ബി പ്രസ്താവനയിൽ വിശദീകരിച്ചു.
സാധാരണനിലക്ക് പരാതികൾ അതാതു ഘടകങ്ങളാണ് പരിശോധിച്ച് നടപടി എടുക്കേണ്ടത്. എന്നാൽ, മൂന്നാഴ്ച മുമ്പ് സംസ്ഥാന സെക്രട്ടറിക്കും മറ്റും നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ലെന്ന് സ്വയം ബോധ്യപ്പെട്ടതിെൻറ പ്രതികരണമാണ് യെച്ചൂരിയിൽനിന്ന് ഉണ്ടായത്. തനിക്ക് പരാതി കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പരാതി സംസ്ഥാന നേതൃത്വം ഒതുക്കത്തിൽ കൈകാര്യം ചെയ്യുന്നതിലുള്ള പ്രതിഷേധം കൂടിയാണ് പുറത്തുവന്നത്. പ്രകാശ് കാരാട്ടിനെ പിന്തുണച്ചു നിൽക്കുന്ന സംസ്ഥാന നേതൃത്വത്തെ കിട്ടിയ അവസരത്തിൽ പ്രഹരിക്കുകയാണ് യെച്ചൂരി ഇതുവഴി ചെയ്തതെന്ന് കാണുന്നവർ ഏറെ. അതോടെ സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായി. സംസ്ഥാന നേതൃത്വത്തിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നുെണ്ടന്നാണ് കോടിയേരി പ്രതികരിച്ചത്. യെച്ചൂരിയുടെ നിർദേശപ്രകാരമല്ല ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുകയായിരുന്നു കോടിയേരി.
പക്ഷേ, സംഘടനാപരമായ നടപടിക്രമങ്ങളിലേക്ക് സംസ്ഥാന നേതൃത്വം കടന്നിരുന്നിെല്ലന്ന് വ്യക്തം. പി.കെ. ശശി പാലക്കാട്ട് നടത്തിയ പ്രതികരണത്തിൽ തന്നെ അതുണ്ടായിരുന്നു. ‘‘പരാതിയെക്കുറിച്ച് അറിയില്ല, തന്നോട് ആരും ഒന്നും ചോദിച്ചിട്ടില്ല, ചോദിച്ചാൽ യഥാവിധി മറുപടി കൊടുക്കു’’മെന്നാണ് ശശി പറഞ്ഞത്. സംസ്ഥാന നേതൃത്വത്തിെൻറ അധികാര പരിധിയിൽ ജനറൽ െസക്രട്ടറി കൈകടത്തിയെന്നതാണ് പ്രധാന പ്രശ്നമായി ഇതിനിടയിൽ മാറിയത്.
പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദ കാരാട്ടും പരാതി കിട്ടിയിട്ട് അനങ്ങിയില്ലെന്ന പ്രതീതിയും ഉണ്ടായി. ഇതോടെ, പരാതി കിട്ടിയിട്ടില്ലെന്ന് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് വിശദീകരിച്ചു. ജനറൽ സെക്രട്ടറി അധികാര പരിധി ലംഘിച്ചതിനെ തള്ളിപ്പറയുന്ന വിധം പി.ബി പ്രസ്താവനയും ഇറങ്ങി. പരാതി എല്ലാ കേന്ദ്രങ്ങളിലും യഥാസമയം കിട്ടിയിരുന്നെങ്കിലും, ജനറൽ സെക്രട്ടറിക്ക് ഇ-മെയിൽ കിട്ടിയ ശേഷം മാത്രമാണ് പാർട്ടി സംവിധാനം ഇക്കാര്യത്തിൽ വേഗത്തിൽ നീങ്ങിയതെന്ന യാഥാർഥ്യം ഇതിനെല്ലാമിടയിൽ ബാക്കി.
യെച്ചൂരി ഇടപെെട്ടന്നും ഇല്ലെന്നും
ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ പരാതി ഉചിതമായ രീതിയിൽ അന്വേഷിക്കാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് നിർദേശിച്ചതാണ് നേതൃനിരയിലെ ഭിന്നതക്ക് കാരണമായത്.
ആഗസ്റ്റ് 14ന് ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റി അംഗമായ യുവതി സംസ്ഥാന സെക്രട്ടറി, സെക്രേട്ടറിയറ്റിലെ ചില പ്രമുഖർ, പോളിറ്റ് ബ്യൂറോയിലെ വനിത അംഗം എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, നടപടി എടുക്കുന്നിെല്ലന്ന് കുറ്റപ്പെടുത്തി തിങ്കളാഴ്ച യുവതി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇ-മെയിൽ അയച്ചു.
ഇതേ തുടർന്നാണ് സംസ്ഥാന സെക്രട്ടറിക്ക് ജനറൽ സെക്രട്ടറി അന്വേഷണത്തിന് നിർദേശം നൽകിയത്. എന്നാൽ, ഏതെങ്കിലും നിർദേശത്തിെൻറ അടിസ്ഥാനത്തിലല്ല, നേരത്തേ കിട്ടിയ പരാതിപ്രകാരം പാർട്ടിതല നടപടി ആരംഭിച്ചിട്ടുണ്ടെന്നാണ് കോടിയേരി വാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.