പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ വനത്തിൽ വിടും
text_fieldsകോഴിക്കോട്: വനംവകുപ്പിനു കീഴിലെ മാത്തോട്ടം വനശ്രീയിൽ വിരിഞ്ഞ പെരുമ്പാമ്പിെൻറ കുഞ്ഞുങ്ങളെ ഒരാഴ്ചക്കു ശേഷം വനത്തിൽ വിടും. താമരശ്ശേരി റേഞ്ചിന് കീഴിലുള്ള വനത്തിലാണ് ഇവയെ െകാണ്ടുവിടുക. കഴിഞ്ഞദിവസമാണ് 35 കുട്ടിപ്പെരുമ്പാമ്പുകൾ മുട്ടവിരിഞ്ഞിറങ്ങിയത്. നാൽപതു മുട്ടകളാണ് അടെവച്ചിരുന്നത്.
മാർച്ച് 15ന് കാരപ്പറമ്പ് കനോലികനാലിനു സമീപത്തെ വീട്ടിൽ നിന്നു ലഭിച്ചവയാണ് മുട്ടകൾ. ഇതിനടുത്തുനിന്ന് പെരുമ്പാമ്പിനെയും പിടികൂടിയിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു. ഡി.എഫ്.ഒ എം. രാജീവൻ നിർദേശിച്ചതു പ്രകാരമാണ് മുട്ടകൾ അടെവച്ചത്. 80മുതൽ 85ദിവസം വരെയാണ് പെരുമ്പാമ്പിൻ മുട്ടകൾ വിരിയാനെടുക്കുന്ന സമയം.
ബക്കറ്റിൽ മണ്ണുനിറച്ച് മുട്ടകൾ നിരത്തിയശേഷം അതിനുമുകളിൽ ഉണങ്ങിയ ഇലകളും മറ്റുമിട്ട് സൂര്യപ്രകാശം നേരിട്ടുകൊള്ളാത്ത സ്ഥലത്ത് സൂക്ഷിച്ചാണ് വിരിയിച്ചത്. റാപ്പിഡ് റെസ്പോൺസ് ടീം റെസ്ക്യൂവർമാരായ അനീഷ് അത്താണി, ഹിജിത്ത്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മുട്ടകൾ സൂക്ഷിച്ചതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും. 300ഗ്രാം തൂക്കം വരുന്നവയായിരുന്നു മുട്ടകൾ. കുഞ്ഞുങ്ങൾക്ക് 200 ഗ്രാം തൂക്കമുണ്ട്. 40സെൻറീ മീറ്ററോളം നീളമുണ്ട്. ഒരാഴ്ചവരെ ഭക്ഷണം നൽകേണ്ടതില്ല. ഭക്ഷണം കഴിച്ചുതുടങ്ങിയാൽ ഇവയെ വനത്തിൽ വിടുമെന്ന് അനീഷ് അത്താണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.