പാമ്പുപിടിക്കാൻ ഇനിയില്ലെന്ന് വാവാ സുരേഷ്
text_fieldsതിരുവനന്തപുരം: പാമ്പുപിടിക്കാൻ ഇനിയില്ലെന്ന വാവാ സുേരഷിെൻറ തീരുമാനം സമൂഹമാ ധ്യമങ്ങളിൽ പ്രചരിച്ചതോടെ പിന്തിരിപ്പിക്കാൻ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളു ം. സമ്മർദമേറിയതോടെ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കാമെന്നറിയിച്ച് വാവാ സുര േഷ്. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളും പിന്നാലെ േഫാണിൽ വിളിച്ച് കബളിപ്പിക്കലും വർധിച്ചതോടെയാണ് മനസ്സ് മടുത്തതെന്നും പിന്മാറാൻ തീരുമാനിച്ചതെന്നും സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘എന്നാൽ, രണ്ട് ദിവസമായി പലഭാഗങ്ങളിൽനിന്നും സുഹൃത്തുക്കളും മറ്റും വിളിച്ച് തീരുമാനം ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നുണ്ട്. വനംവകുപ്പിലെ ഉദ്യോഗസ്ഥരും വിളിച്ചിരുന്നു. ആരോടും ഇപ്പോൾ ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ദിവസത്തിനകം തീരുമാനമറിയിക്കാമെന്ന് മാത്രം പറഞ്ഞു’-സുരേഷ് വ്യക്തമാക്കി.
ഫോണിൽ വിളിച്ചുള്ള കബളിപ്പിക്കലാണ് സുരേഷിനെ കുഴക്കുന്നത്. ഏതാനും ദിവസം മുമ്പ് കോട്ടയത്തുനിന്ന് രാത്രി 12 മണിക്ക് വിളിച്ച് വീട്ടിൽ പാമ്പ് കയറിയെന്നും വേഗമെത്തണമെന്നും ആവശ്യപ്പെട്ടു. പുലർച്ച നാലോടെ അറിയിച്ച സ്ഥലത്തെത്തിയെങ്കിലും വിളിച്ച ഫോൺ സ്വിച്ച് ഒാഫ്. ഇതുവരെ ആ ഫോണിൽ വിളിച്ചിട്ട് എടുത്തിട്ടിെല്ലന്നും വാവാ സുരേഷ് പറയുന്നു. െചങ്ങന്നൂരിലും ഏറ്റവും ഒടുവിൽ കൊല്ലം ജില്ലയിെല പരവൂരിൽനിന്നും സമാനസ്വഭാവത്തിൽ കബളിപ്പിക്കലുണ്ടായി.
പാമ്പിനെ കൈകൊണ്ട് പിടിക്കുന്നു, ഉമ്മവെക്കുന്നു, അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, വിഷമാഫിയകൾക്ക് പാമ്പിെൻറ വിഷം വിൽക്കുന്നു തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ കുപ്രചാരണങ്ങളാണ് മറ്റൊന്ന്. ചാനലുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനാണ് സാഹസമെന്ന് മറ്റൊരു പ്രചാരണം. ഇതെല്ലാംകാരണം മനസ്സുമടുത്താണ് ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് സുരേഷ് കൂട്ടിച്ചേർത്തു. പാമ്പുകളുടെ തോഴനെന്ന് അറിയപ്പെടുന്ന വാവാ സുരേഷ് കേരളത്തിലുടനീളം സഞ്ചരിച്ച് 165 രാജവെമ്പാലകൾ ഉൾപ്പെടെ അരലക്ഷത്തോളം പാമ്പുകളെ പിടിച്ചിട്ടുണ്ട്. മാതാവും സഹോദരിയും ഇപ്പോൾ തനിക്ക് വിലപ്പെട്ടതായി തോന്നുന്നുവെന്നും ഇനി കുടുംബത്തോടൊപ്പം മുഴുവൻ സമയവും ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചാനൽ അഭിമുഖത്തിൽ സുരേഷ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.