സോഫ്റ്റ്വെയർ തകരാർ; ട്രഷറി ഇടപാടുകൾ തടസ്സപ്പെട്ടു
text_fieldsതിരുവനന്തപുരം: ഒാണാവധിക്ക് ഒരു ദിവസം ശേഷിെക്ക ട്രഷറി ഇടപാടുകൾ വെള്ളിയാഴ്ച മ ൂന്നരമണിക്കൂറോളം തടസ്സപ്പെട്ടു. ഉച്ചവരെ സോഫ്റ്റ്വെയർ സംവിധാനം ലഭ്യമായില ്ല. അതിനുശേഷമാണ് ബില്ലുകളും മറ്റും പാസാക്കിയത്. വൈകീട്ടുവരെ ജീവനക്കാർക്ക് സുഗമ മായി ഇടപാടുകൾ നടത്താൻ പ്രയാസം നേരിട്ടു. സെർവർ തകരാറാണ് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ഇടപാടുകൾക്ക് തടസ്സംനേരിട്ട സാഹചര്യത്തിൽ ഞായറാഴ്ച ട്രഷറികൾക്ക് പ്രവൃത്തിദിവസമാക്കി.
ശമ്പളം, ഒാണ അഡ്വാൻസ്, ഉത്സവബത്ത എന്നിവയുടെ ബില്ലുകളും സ്തംഭനത്തിൽ കുടുങ്ങി. ഇടപാടുകൾക്ക് തടസ്സം നേരിട്ടതോടെ ട്രഷറികളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. അതിനിടെ ട്രഷറികളിൽ സമർപ്പിച്ച നിത്യനിദാന ചെലവുകളുടെ പരിധിയിലെ എല്ലാ ബില്ലുകളും ചെക്കുകളും ശമ്പള, ഒാണ ആനുകൂല്യ ബില്ലുകളും പാസാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് ട്രഷറി ഡയറക്ടർ ഒാഫിസർമാർക്ക് നിർദേശം നൽകി. സർക്കാർ ജീവനക്കാരുടെ ശമ്പള അഡ്വാൻസും മറ്റ് ആനുകൂല്യങ്ങളും നിരവധി പേർക്ക് കിട്ടാനുണ്ട്. പാസാക്കിയ ബില്ലുകളുടെ തുക ട്രഷറിയിൽനിന്ന് ബാങ്കുകളിലെത്താനുമുണ്ട്. രാവിലെ മുതൽ ഉദ്യോഗസ്ഥർ ട്രഷറി ഇടപാടുകൾക്ക് ലിങ്ക് ലഭിക്കാൻ ശ്രമിെച്ചങ്കിലും നടന്നില്ല. ഒരു മണിയോടെയാണ് ലഭ്യമായത്.
സോഫ്റ്റ്വെയർ ബോധപൂർവം തകരാറിലാക്കിയെന്ന ആക്ഷേപം ശരിയല്ലെന്നും സാങ്കേതികപ്പിഴവ് മാത്രമാണെന്നും മന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു. അടുത്ത മൂന്നുദിവസത്തേക്ക് ‘വെയ്സ് ആൻഡ് മീൻസ്’ പരിധി ഒരു കോടിയായി ഉയർത്തി. കരാറുകാരുടെയും മറ്റും ബില്ലുകൾ അനുമതി കിട്ടാതെ കെട്ടിക്കിടക്കുന്നതിൽ ഒരു കോടിയിൽ താഴെയുള്ളവ ക്ലിയർ ചെയ്യും. ക്യൂവിലുള്ള ബില്ലുകൾ ഓരോന്നിനും പ്രത്യേകം ക്ലിയറൻസ് കൊടുക്കണം. അതിന് 1500 കോടിയെങ്കിലും വേണം.
ആറു പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം വെള്ളിയാഴ്ച മുഴുവൻ ഇതുമാത്രം ചെയ്തുകൊണ്ടിരിക്കുകയാണ്. സർക്കാറിന് കഠിന സാമ്പത്തിക ഞെരുക്കമുണ്ട്. പ്രയാസം ഓണത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ക്ഷേമ പെൻഷനുകളുടെ വിതരണം പൂർത്തിയായി. ഞായറാഴ്ച ട്രഷറി അടച്ചാൽ അടുത്ത തിങ്കളാഴ്ചയേ പിന്നീട് തുറക്കൂ. ഇതിനിടെ മുെമ്പടുത്ത വായ്പയുടെ പലിശയും മുതലുമായി സെപ്റ്റംബർ 30നകം 1400 കോടിയോളം തിരിച്ചടക്കണം. അതിനുള്ള വകകൂടി കണ്ടെത്തിയിട്ടുവേണം ട്രഷറി അവധിയിലേക്ക് പോകാനെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.