ഭവന, വിവാഹ മേഖലയിലെ ധൂർത്തിനെതിരെ യുവാക്കളുടെ പൊതുവേദി രൂപപ്പെടണം –സ്പീക്കർ
text_fieldsമട്ടാഞ്ചേരി: ഭവന, വിവാഹ മേഖലയിൽ ധൂർത്തിലും ആർഭാടത്തിലും അകെപ്പട്ടിരിക്കുന്ന സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാൻ കേരളത്തിലെ യുവജനസംഘടനകളുടെ പൊതുവേദിയുണ്ടാക്കണമെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തിൽ പശ്ചിമകൊച്ചിയിൽ നടപ്പാക്കിയ സൺറൈസ് കൊച്ചി പദ്ധതിയിൽ പൂർത്തിയാക്കിയ 21 ഫ്ലാറ്റുകളുടെ കൈമാറ്റം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ കൊട്ടാരങ്ങൾ നിർമിക്കുന്നവർ സൺറൈസ് ഭവനപദ്ധതി പോലുള്ള ജീവകാരുണ്യ പദ്ധതികൾക്ക് സ്വയം നിർണയിക്കുന്ന നികുതി നൽകണം. സ്നേഹത്തിെൻറ സൂര്യകോടി പ്രകാശകിരണങ്ങൾ പ്രസരിപ്പിക്കുന്ന സോളിഡാരിറ്റിയുടെ ഫ്ലാറ്റുകളുടെ കൈമാറ്റം നടത്താൻ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നന്മയുടെ േപ്രരകങ്ങൾ സമൂഹത്തിൽ ഇനിയും അവശേഷിക്കുന്നുവെന്നതിന് സോളിഡാരിറ്റിയുടെ സൺറൈസ്കൊച്ചി പദ്ധതി തെളിവാണെന്ന്് ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപനം നടത്തിയ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്്ദുൽ അസീസ് അഭിപ്രായപ്പെട്ടു. രാഷ്ട്ര പുനർനിർമാണ പ്രവർത്തനങ്ങളിൽ ഇത്തരം സംരംഭങ്ങളിലൂടെ യുവാക്കൾ ഭാഗഭാക്കാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവർ അനുഭവിക്കുന്ന ജീവിത സൗകര്യങ്ങൾ മട്ടാഞ്ചേരിക്കാർക്കു കൂടി പകർന്നു നൽകാനാണ് സൺറൈസ് പദ്ധതിയിലൂടെ ഉദ്ദേശിച്ചതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി. ശാക്കിർ വേളം പറഞ്ഞു. സൺറൈസ് പദ്ധതിയിൽ നിർമിച്ച 21ാം ഒറ്റ വീടിെൻറ താക്കോൽദാനം ജില്ല കലക്ടർ കെ. മുഹമ്മദ്. വൈ സഫീറുല്ല റാഹിലക്ക് നൽകി നിർവഹിച്ചു.സൺറൈസ് കൊച്ചിയുടെ വിവിധ പദ്ധതികൾ േപ്രാജക്ട് ഡയറക്ടർ എം.എം. മുഹമ്മദ് ഉമർ വിശദീകരിച്ചു.
പശ്ചിമകൊച്ചി പ്രദേശത്ത് സന്നദ്ധ സേവനപ്രവർത്തനങ്ങൾക്കായി രൂപംകൊടുത്ത ടീം 99 എന്ന വളൻറിയർവിഭാഗത്തിെൻറ ഫ്ലാഗ്ഓഫ് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ എസ്. വിജയൻ നിർവഹിച്ചു. ടീം 99 കൺവീനർ അഷ്കർ മട്ടാേഞ്ചരി പതാക ഏറ്റുവാങ്ങി.
ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ, കെ.ജെ. മാക്സി എം.എൽ.എ, നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ, ഡോ. സെബാസ്റ്റ്യൻപോൾ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, അഡ്വ.ടി.ആർ. രാജൻ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, ഡി.ഐ.ടി ചെയർമാൻ ഫൈസൽ കൊച്ചി എന്നിവർ സംസാരിച്ചു.
കൊച്ചി കോർപറേഷൻ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാത്യു, കൗൺസിലർമാരായ സീനത്ത് റഷീദ്, എ.ആർ. ഷമീന, ബിന്ദു ലെവിൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈൻ, ‘മാധ്യമം’ ജനറൽ മാനേജർ കളത്തിൽ ഫാറുഖ് തുടങ്ങിയവർ സംബന്ധിച്ചു. സൺറൈസ് ചെയർമാൻ പി.ഐ. നൗഷാദ് സമാപന പ്രഭാഷണം നടത്തി. സോളിഡാരിറ്റി സംസ്ഥാന ജനറൽസെക്രട്ടറി സാദിഖ് ഉളിയിൽ സ്വാഗതവും ജില്ല പ്രസിഡൻറ് ജമാൽ പാനായിക്കുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.