ശ്രീചിത്ര; സൗജന്യചികിത്സ നിർത്തലാക്കുന്നത് പ്രഖ്യാപിത ലക്ഷ്യങ്ങൾ കാറ്റിൽ പറത്തി
text_fieldsതിരുവനന്തപുരം: സാധാരണക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യനിരക്കിൽ വിദഗ്ധചികിത്സ ലഭ്യമാക്കുക എന്ന സ്ഥാപക ലക്ഷ്യം കാറ്റിൽപറത്തിയാണ് ശ്രീചിത്രയിൽ ഇളവുകൾ വെട്ടിയരിയുന്നത്.
കുട്ടികളുടെ സൗജന്യചികിത്സ നിർത്തലാക്കിയത് മാത്രമല്ല, ദാരിദ്ര്യരേഖക്ക് താഴെയുള്ള മറ്റ് വിഭാഗം രോഗികൾക്കും
ചികിത്സ അപ്രാപ്യമാക്കും വിധം നിബന്ധനകൾ കൊണ്ടുവന്നും പാവപ്പെട്ടവരെ പടിക്ക് പുറത്ത് നിർത്തുകയാണ്. കുട്ടികെളാഴികെ രോഗികൾക്ക് നൽകിവന്നിരുന്ന ചികിത്സാ ആനുകൂല്യങ്ങൾ കർശന നിബന്ധനകൾ ഏർപ്പെടുത്തി തടഞ്ഞതാണ് ഇൗ വഴിയിലെ ആദ്യനടപടി. ദാരിദ്ര്യരേഖക്ക് താഴെയാണെങ്കിലും ഗവേണിങ് ബോഡി നിശ്ചയിച്ച മാനദണ്ഡങ്ങളുള്ളവർക്കേ സൗജന്യചികിത്സ ലഭ്യമാകൂ.
രോഗി സ്വന്തമായി വീടില്ലാത്തയാളാകണം, കുടുംബത്തിൽ ഒരു വിധവ ഉണ്ടാകണം, കുടുംബത്തിൽ ഒരു മാറാരോഗിയെങ്കിലും ഉണ്ടാകണം (ബുദ്ധിമാന്ദ്യമുള്ള വ്യക്തി, വികലാംഗർ, അർബുദരോഗി, എച്ച്.െഎ.വി ബാധിതർ) എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ. ആരും സൗജന്യം പറ്റരുതെന്ന ശാഠ്യത്തോടെയുള്ള ഇൗ നിബന്ധനകളിൽ അർഹർ പോലും പുറത്തായിട്ടും അധികൃതർ കുലുങ്ങിയില്ല. ഒടുവിൽ ഫണ്ടിെൻറയും കുടിശ്ശികയുടെയും ന്യായമുന്നയിച്ചാണ് ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെപ്പോലും ആനുകൂല്യങ്ങളിൽനിന്ന് പുറത്താക്കിയത്.
ശ്രീചിത്ര തുടങ്ങുന്ന ഘട്ടത്തിൽ 20 ശതമാനം പേരാണ് പണം നൽകി ചികിത്സ നേടിയിരുന്നത്. സ്ഥാപക
ലക്ഷ്യങ്ങളെല്ലാം മാറിയേതാടെ സൗജന്യചികിത്സ ലഭിക്കുന്നവർ 20 ശതമാനം പോലുമില്ലെന്ന സ്ഥിതിയാണ്. കേന്ദ്രസർക്കാർ ഗ്രാൻറും ഫണ്ടും വെട്ടിക്കുറച്ചതാണ് സൗജന്യചികിത്സ അവസാനിപ്പിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സ്വന്തം നിലക്ക് ഫണ്ട് കണ്ടെത്താനാണ് ആശുപത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. അധികൃതർ ഇതിന് ആദ്യം കണ്ടെത്തിയ മാർഗമാകെട്ട സൗജന്യ ചികിത്സയിൽ കൈവെക്കലും.
സൗജന്യചികിത്സ അവസാനിപ്പിക്കുന്നതിന് പിന്നിൽ സ്വകാര്യനിക്ഷേപം തേടൽ
നീക്കങ്ങളാണെന്ന ആരോപണവുമുണ്ട്.
ലാഭം മാത്രം ലക്ഷ്യമായെത്തുന്ന സ്വകാര്യ നിക്ഷേപകരെ ആകർഷിക്കണെമങ്കിൽ സൗജന്യങ്ങളും ഇളവുകളും ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.