ജി.എസ്.ടി നടപ്പിലാക്കിയതു മൂലം സംസ്ഥാന ട്രഷറി ഐ.സി.യുവിൽ -ചെന്നിത്തല
text_fieldsആലപ്പുഴ: സംസ്ഥാനത്ത് വികസനം വഴിമുട്ടിയെന്നും സർക്കാറിെൻറ പരാജയം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പങ്കാളിത്ത പെൻഷൻ പദ്ധതി ഒരിക്കലും ഇടത് സർക്കാറിന് എടുത്ത് മാറ്റാൻ കഴിയില്ല. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളന ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പിലാക്കിയതുമൂലം സംസ്ഥാന ട്രഷറി ഐ.സി.യുവിൽ ആയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ 43ാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിമാർക്ക് മാർക്കിടുന്ന മുഖ്യമന്ത്രിക്ക് പൂജ്യം മാർക്കാണ്. മോഡറേഷൻ നൽകിയാലും ആരും പാസാകില്ല. 10 ശതമാനം പ്രവൃത്തികൾ പോലും നടപ്പായില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനങ്ങൾ എടുക്കാത്തതിനാൽ ഭരണരംഗം ഗുരുതരമായ സ്തംഭനാവസ്ഥയിലാണ്. സിവിൽ സർവിസിൽ കാര്യക്ഷമതയുണ്ടാക്കുന്നതിന് യാതൊരു നടപടിയുമില്ല. സർക്കാറിെൻറ പ്രഖ്യാപിത പദ്ധതികളായ എല്ലാവർക്കും വീട്, ഹരിത കേരളം, ആരോഗ്യ കേരളം, പൊതുവിദ്യാഭ്യാസത്തെ ശകതിപ്പെടുത്തൽ എന്നീ നാല് പദ്ധതികളും തികഞ്ഞ പരാജയമായിരിക്കുകയാണ്. സർവ പ്രതീക്ഷകളും തകർന്നിരിക്കുകയാണ്. ജീവനക്കാരെ ബലിയാടാക്കി പരാജയം മൂടിവെക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.